Wednesday, February 23, 2022
Friday, February 4, 2022
Thursday, January 27, 2022
ലളിതാ പഞ്ചരത്ന സ്തോത്രം
ലളിതാ ദേവിയെ നിത്യവും ലളിതാ പഞ്ചരത്ന സ്തോത്രം കൊണ്ട് ഭജിക്കുന്നവർക്ക് ഒരിക്കലും നശിക്കാത്ത ധനൈശ്വര്യാദികളും ഭാഗ്യപുഷ്ടിയും മനോസുഖവും കരഗതമാകുന്നതാണ്. പ്രഭാതത്തിൽ ശങ്കരാചാര്യ വിരചിതമായ ഈ സ്തോത്രത്താൽ സ്തുതിക്കുന്നവരിൽ ദേവീ കടാക്ഷം നിറയും എന്നാണ് വിശ്വാസം. നിത്യവും പ്രഭാതത്തിൽ നെയ് വിളക്കിനു മുന്നിലിരുന്നുള്ള ജപം അതീവ ഫലപ്രദമാണ് .
നിത്യേന പ്രഭാതത്തിൽ ഈ മന്ത്രജപം പതിവാക്കിയാല്‍ ജീവിതം മംഗളമാകും.
പ്രപഞ്ചത്തിൽ ജീവന്റെ നിലനിൽപ്പിന് ആധാരം സൂര്യദേവനാണല്ലോ. സമസ്ത ഊർജത്തിന്റെ കേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം ലഭിക്കും. ഹൈന്ദവർ പ്രത്യക്ഷദൈവമായാണ് സൂര്യദേവനെ ആരാധിക്കുന്നത്. നിത്യവും പ്രഭാതത്തിൽ സൂര്യദേവനെ പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും.