Pages

Tuesday, June 11, 2019

സൂര്യഗായത്രി

ഓം തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്.

ഋഗ്വേദം ധര്‍മത്തിലേക്ക് ബുദ്ധിയെ നയിക്കുന്ന സവിതാവിന്റെ (സൂര്യന്റെ) ശ്രേഷ്ഠമായ തേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. ഇതാണ് പ്രസിദ്ധമായ ഗായത്രീമന്ത്രം.

ഈ മന്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സൂര്യന് സര്‍വചരാചരങ്ങളുടെയും ചൈതന്യസ്വരൂപനായ പരമാത്മാവ് എന്ന വിശാലമായ അര്‍ത്ഥംകൂടി കല്‍പിക്കേണ്ടതാണ്. ആ പരമാത്മാവ് നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും ശ്രേയസ്‌കരമാകട്ടെ, നമുക്ക് ഐഹികവും പരാത്രികവുമായ എല്ലാ ശ്രേയസ്സും നല്‍കി നമ്മുടെ ജീവിതം ധന്യമാക്കട്ടെ എന്നൊക്കെയാണ് അര്‍ത്ഥഗംഭീരമായ ഈ പ്രാര്‍ത്ഥനയുടെ പൊരുള്‍. എല്ലാ ദേവതകളുടെയും ധ്യാനത്തിനും പൂജാദികര്‍മങ്ങള്‍ക്കും ഈ മന്ത്രം ഉപയോഗിക്കാറുണ്ട്. എല്ലാ ദേവതകളും സച്ചിദാനന്ദ സ്വരൂപനായ പരമാത്മാവിന്റെ മൂര്‍ത്തിഭേദങ്ങള്‍ മാത്രമാണല്ലോ.

''ഏകം സദ്, വിപ്രാ ബഹുധാ വദന്തി''

(സത്യം ഒന്നുമാത്രം, വിദ്വാന്മാര്‍ അതിനെ പലവിധത്തില്‍ പരാമര്‍ശിക്കുന്നു) എന്ന ഋഗ്വേദത്തിലെ വിശ്രുതമായ സരോക്തി ഓര്‍ക്കുക.

No comments:

Post a Comment