Friday, May 1, 2020

ഉത്രാടം -വിശ്വദേവതകൾ

വിശ്വദേവകൾ- ദേവന്മാരിൽ ഒരു വർഗ്ഗം -
 ദശഗണദേവതമാർ - വസു, സത്യൻ, ക്രതു, ദക്ഷൻ, കാലൻ, കാമി, ധൃതി, കുരു, പുരൂരവാവ്, മാദ്രവാവ്

മന്ത്രം :ഓം വിശ്വദേവേഭ്യോ  നമഃ

തിരുവോണം :വിഷ്ണു

പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത് ബ്രഹ്മാവും സംരക്ഷിക്കുന്നത് വിഷ്ണുവും സംഹരിക്കുന്നത് പരമശിവനുമാണെന്ന് പുരാണങ്ങൾ പറയുന്നു. സൃഷ്ടി സ്ഥിതി സംഹാര മൂർത്തികളിലെ വിഷ്ണുവാണ് തിരുവോണം നക്ഷത്രത്തിന്റെ ദേവത . വിഷ്ണുവിന്റെ നക്ഷത്രം തിരുവോണമാണെന്നും പറയപ്പെടുന്നു. എല്ലാ പുരാണങ്ങളിലെയും പ്രധാന കഥാപാത്രങ്ങളിലൊന്ന് എപ്പോഴും വിഷ്ണുവായിരിക്കും. അതിനാൽ വിഷ്ണുവിന്റെ കഥകൾ മുഴുവൻ പ്രതിപാദിക്കുക എളുപ്പമല്ല. തിരുവോണവുമായി ബന്ധപ്പെടുന്ന വാമനന്റെ കഥ എത്രമാത്രം ഈ നാളുകാരുമായി ബന്ധപ്പെടുമെന്ന് പരിശോധിക്കാം.

വിഷ്ണു എന്ന പദത്തിന് എല്ലായിടവും നിറഞ്ഞവൻ എന്നാണ് അർഥം. ഋഗ്വേദത്തിലെ പരാമർശം ഇങ്ങനെ: മഹാപ്രളയത്തിൽ സർവതും നശിച്ച ശേഷം നൂറ്റയിരുപത് ബ്രഹ്മവർഷക്കാലം പ്രപഞ്ചം ശൂന്യമായി അവശേഷിക്കാം. ആ മഹാശൂന്യതയ്ക്കൊടുവിൽ വിസ്തൃതമായ ജലപ്പരപ്പിൽ മഹാവിഷ്ണു ഒരു പേരാലിന്റെ ഇലയിൽ പള്ളി കൊള്ളുന്നതായി കാണപ്പെടുമെന്നും അങ്ങനെയാണ് അടുത്ത മഹായുഗം ആരംഭിക്കുന്നതെന്നും കരുതുന്നു. വിഷ്ണുവിന്റെ നാഭിയിൽ നിന്നും സൃഷ്ടി നാഥനായ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ നിന്നും സംഹാര നാഥനായ ശിവനുമുണ്ടായി. പ്രപഞ്ചത്തിൽ അധർമം വർധിച്ചപ്പോഴൊക്കെ ധർമത്തെ പുനഃസ്ഥാപിക്കാനായി വിഷ്ണു അസംഖ്യം അവതാരങ്ങൾ എടുക്കുകയുണ്ടായി. പൂർണാവതാരങ്ങൾ, അംശാവതാരങ്ങൾ തുടങ്ങിയ വിഷ്ണുവിന്റെ അസംഖ്യം അവതാരങ്ങളിൽപ്പെടുന്നവയാണ് കപിലൻ, ദത്താത്രേയൻ, നാരദൻ, മോഹിനി, ഗരുഡൻ, ധന്വന്തരി, വ്യാസൻ, ദേവന്മാർ, മനുക്കൾ, മനുപുത്രന്മാർ, പ്രജാപതികൾ തുടങ്ങിയവർ. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയെന്ന് കരുതുന്ന ദശാവതാരങ്ങളാണ് മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവർ. അതിൽ ശ്രീകൃഷ്ണൻ എല്ലാ അർഥത്തിലും വിഷ്ണുവിന്റെ പൂർണാവതാരമാണ്.

തിരുവോണം മുഴക്കാലുപോലെ എന്നാണു പാനയിയിൽ പറയുന്നത്. മഹാബലിയിൽ നിന്നു സ്വർഗവും ഭൂമിയും അളെന്നെടുത്ത വാമനന്റെ കാൽപാടുകളാണ് തിരുവോണ നക്ഷത്രമെന്നും വിശ്വസിക്കപ്പെടുന്നു. കശ്യപ പ്രജാപതിക്ക് അദിതി എന്ന ഭാര്യയിൽ ഇന്ദ്രാദി ദേവകളും ദിതി എന്ന ഭാര്യയിൽ മഹാബലി തുടങ്ങിയ ദൈത്യൻമാരും ജനിച്ചു.

ബദ്ധവൈരികളായ ദൈത്യന്മാർ ദേവകളെ ദ്രോഹിച്ചുകൊണ്ടിരുന്നു. മക്കളുടെ ദയനീയാവസ്ഥ കണ്ട ദേവമാതാവ് അദിതി ഭർത്താവിന്റെ ഉപദേശപ്രകാരം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി പയോവ്രതം അനുഷ്ഠിച്ചു. വ്രതാവസാനത്തിൽ മഹാവിഷ്ണു പ്രത്യക്ഷനായി ‘‘ ഭവതിയുടെ ഗർഭത്തിൽ പ്രവേശിച്ച് പുത്രനായി പിറന്ന് ദേവകളെ രക്ഷിച്ചു കൊള്ളാം.’’ എന്ന് അരുൾ ചെയ്തു. അതുപ്രകാരം അദിതി ഗർഭിണിയായി, ഭാദ്രപദമാസത്തിൽ തിരുവോണം നക്ഷത്രദിവസം വാമനൻ ജനിച്ചു. ജനന സമയത്ത് ചതുർബാഹുവായിരുന്ന ശിശു മാതാപിതാക്കൾ നോക്കിനിൽക്കേ തന്നെ അവസ്ഥാന്തരത്തെ പ്രാപിച്ച് വാമനനായ ഒരു വടു മാത്രമായി അവശേഷിച്ചു. ശിശുവിന് ദേവകൾ സമ്മാനങ്ങൾ നൽകി..
മന്ത്രം :ഓം വിഷ്ണുവേ നമഃ
ഓം നമോ ഭഗവതേ വാസുദേവായ.

അവിട്ടം -ദേവത -വസുക്കൾ

വസു - ദക്ഷന്റെ ഒരു പുത്രി ... ധർമ്മ പ്രജാപതിയുടെ പത്നി .... ഇവരുടെ പുത്രന്മരാണ് അഷ്ട വസുക്കൾ
വസുക്കൾ ഇന്ദ്രന്റേയും വിഷ്ണുവിന്റേയും പാർശ്വവർത്തികളാണ്‌. ഇവരെ എട്ട് പ്രകൃതി ശക്തികളുടെ ഭാവങ്ങളായി കല്പിക്കുന്നു. വസുക്കൾ എന്നാൽ വസിക്കുന്നവർ എന്നാണർത്ഥം. മുപ്പത്തി മൂന്ന് ദേവന്മാരിൽ എട്ടു പേർ വസുക്കളാണ്‌.

അഷ്ടവസുക്കൾ:
ധരൻ, ധ്രുവൻ, സോമൻ, ആപൻ, അനലൻ, അനിലൻ, പ്രത്യൂഷൻ, പ്രഭാസൻ ഇവർ എട്ടും.

മന്ത്രം -ഓം വസുഭ്യോ നമ :

ചതയം -ദേവത -വരുണൻ

ജലത്തിന്റ ദേവത ആണ് വരുണ ദേവൻ.
 അഷ്ടദിക്പാലകരിൽ ഒരാൾ.... അദിതി പുത്രൻ .... സമുദ്രത്തിന്റെ അധിപതി .... ജലത്തിന്റെ അധിഷ്ഠാന ദേവത ..

മന്ത്രം -ഓം വരുണായ നമ

ധനം, ഐശ്വര്യം, മക്കള്‍ ഇവ ലഭിക്കുവാന്‍

ധനം, ഐശ്വര്യം, മക്കള്‍ ഇവ ലഭിക്കുവാന്‍ ഈ മന്ത്രം ദിവസവും ഒരുതവണ ചൊല്ലുക. വരികളുടെ അര്ത്ഥം മനസ്സിലാക്കി വേണം ചൊല്ലാന്‍. ഇതു എല്ലാവരും ആവശ്യം ചൊല്ലേണ്ട ഒന്നാണ്. ചെല്ലിക്കഴിഞ്ഞ ശേഷം ഈശ്വരനോട് എന്താണോ വേണ്ടത് അത് ആവശ്യപ്പെടുക. മനസ്സറിഞ്ഞുവേണം ചൊല്ലാന്‍.



ഈ മന്ത്രങ്ങള്‍ യുജുര്‍ വേദത്തില്‍ നിന്നുള്ളതാണ്(34-38).

ഓം പ്രാതരഗ്നിം പ്രാതരിന്ദ്രങ്ഹവാമഹെ പ്രതര്മിത്രാവരുണാ പ്രാതരശ്വിനാ
പ്രാതര്ഭഗം പൂഷണം ബ്രഹ്മണസ്പതിം പ്രാതസ്സോമമുദരുദ്രങ്‌ഹുവേമ

അര്ത്ഥം : ഈ പ്രഭാതത്തില്‍ സ്വന്തം പ്രകാശ സ്വരൂപനായ ജഗദീശ്വരനെ പ്രാര്‍ഥിക്കുന്നു. പരമ ഐശ്വര്യ ദാതാവായ അങ്ങ് എന്റെ ശരീരത്തിലെ എല്ലാ പ്രാണനുകളും (പ്രാണന്‍, ഉദാനന്‍,വാനന്‍,അപാനന്‍ , സമാനന്‍) കൃത്യമാക്കണം. അങ്ങാണ് സൂര്യനെയും ചന്ദ്രനേയും സൃഷ്ടിച്ചത്. അങ്ങയെ ഞങ്ങള്‍ ഭജിക്കുന്നു. ഈ പ്രപഞ്ചത്തെയുംവേദങ്ങളെയും സദാ രക്ഷിക്കുന്ന ജഗദീശ്വരാ അങ്ങ് ഞങ്ങളുടെ എല്ലാ രോഗങ്ങളും ദുരിതങ്ങളും അകറ്റിയാലും.


ഓം പ്രാതര്‍ജിതം ഭാഗമുഗ്രങ്‌ഹുവേമ വയം പുത്ര മദി തീര്യോ വിധര്‍ത്താ,
ആധ്രശ്ചിദ്യം മന്യമാന സ്തുരശ്ചീദ്രാജ ചിദ്യംഭഗം ഭക്ഷിത്യാഹ.

അര്ത്ഥം : ഈ രാവിലെ ഞങ്ങള്‍ അങ്ങയെ പ്രാര്‍ത്ഥിക്കുകയാണ്. അങ്ങ് ഈ ലോകത്തിലെ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നു. ഞങ്ങള്‍ക്ക് ഈ ഐശ്വര്യമെല്ലാം അങ്ങ് നല്‍കണം. അങ്ങ് എല്ലാം അറിയുന്നു. എനിക്ക് ഈ ലോകത്തില്‍ എല്ലാ ഐശ്വര്യങ്ങളും അങ്ങ് നല്‍കിയാലും. ഈ ലോകത്ത് എത്ര സൂര്യന്മാരുണ്ട് എത്ര നക്ഷത്രങ്ങള്‍ ഉണ്ട് , അവയെയെല്ലാം അങ്ങാണ് രക്ഷിക്കുന്നത്. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കിയാലും. അതിനായി അല്ലയോ ഈശ്വരാ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. പ്രാര്‍ഥിക്കുന്നു.


ഓം ഭാഗപ്രണേതര്ഭഗ സത്യരാധോ ഭാഗേമാം ധിയ മുദ വാദദന്ന:
ഭാഗപ്രണോ ജനയ ഗോഭിരശ്ര്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്ത സ്യാമ.

അര്ത്ഥം : ഈശ്വരാ അങ്ങ് ഭാജനീയനാണ്. എല്ലാം അങ്ങയുടെ സൃഷ്ടിയാണ്. എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയാണ്. എല്ലാ ധനങ്ങളും അങ്ങ് തരുന്നു. സത്യവും ധര്‍മ പ്രവര്‍ത്തനവും നടത്താന്‍ ഐശ്വര്യം വേണം. ആ ഐശ്വര്യം തന്നാലും. ആ ഐശ്വര്യം ലഭാക്കാന്‍ നല്ല ബുദ്ധി വേണം. ബുദ്ധി നല്കി ഈശ്വരാ ഞങ്ങളെ രക്ഷിച്ചാലും. ഈശ്വരാ ഞങ്ങള്ക്ക് പശു, കുതിര എന്നിവയെ നല്‍കിയാലും (പശു എന്നാല്‍ ഐശ്വര്യാ മുള്ളത് എന്നാണു. കുതിര മുന്നോട്ടു മാത്രമെ പോകു . മുന്നോട്ടു കുതിക്കുന്ന ഐശ്വര്യം). ഐശ്വര്യ സ്വരൂപമേ അങ്ങയുടെ ദയയാല്‍ ഞങ്ങള്‍ ഉത്തമ മനുഷ്യരാകട്ടെ. വീരന്മാരില്‍ വീരരാകട്ടെ. ശ്രേഷ്ഠരില്‍ ശ്രേഷ്ഠരാകട്ടെ.


ഓം ഉതേദാനീം ഭഗവന്ത: സ്യാമോത പ്രപിത്വ ഉത മധ്യേ ആഹ്നാം.
ഉതോദിതാ മഘവന്‍ത്സൂര്യസ്യ വയം ദേവനാങ്‌ഗ് സുമതൌസ്യാമ.


അര്ത്ഥം : അല്ലയോ ഭഗവാനെ ഈശ്വരാനുഗ്രഹത്താല്‍ ഞങ്ങള്ക്ക് ഉയര്‍ച്ചയും മഹത്വവും ഉണ്ടാകട്ടെ. സ്വന്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടാകട്ടെ. അങ്ങിനെ ഞങ്ങള്ക്ക് ഈ രാവിലെയും ഉച്ചക്കും ഐശ്വര്യവും ശക്തിയും ഉണ്ടാകട്ടെ. അതുമാത്രമല്ല ഈ ദിവസം മുഴുവന്‍ ഞങ്ങള്‍ക്ക് നല്ലവരുമായി അടുക്കാന്‍, സമയം ചെലവഴിക്കാന്‍ കഴിയുമാറാകട്ടെ. നല്ല വിദ്വാന്‍മാരുടെയും ധര്മത്തില്‍ ജീവിക്കുന്നവരുറെയും നല്ല ബുദ്ധി ഉള്ളവരുടെയും പ്രേരണ ലഭിക്കേണമേ. അങ്ങിനെ ഞങ്ങള്‍ എല്ലായിപ്പോഴും പ്രവര്‍ത്തി ചെയ്യുന്നവരാകട്ടെ. ഇന്നുമുതല്‍ ഈ നിമിഷം മുതല്‍ ഞാന്‍ സദാ പ്രവര്‍ത്തിചെയ്യും. ആ പണം വീടിന്റെ ഐശ്വര്യത്തിനും നാടിന്റെ ഐശ്വര്യത്തിനും ഞാന്‍ നല്കും.

ഓം ഭഗ ഏവ ഭഗവാംങ് അസ്തുദേവാ സ്തേന വയം ഭഗവന്ത:സ്യാമ.
തംത്വാ ഭാഗസര്‍വ ഇജ്ജോഹവീതിങ്സനോ ഭഗ പുര ഏകാ ഭവേഹ.

അര്ത്ഥം : ഈശ്വരാ അങ്ങയുടെതാണ് എല്ലാ ഐശ്വര്യവും. ആ ഐശ്വര്യം എന്റെ വീട്ടിലും ഉണ്ടാകണമേ . ഈശ്വരാ ഉള്ളഴിഞ്ഞു ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എല്ലാ ഐശ്വര്യവും അങ്ങ് നല്‍കിയാലും. അത് ഞാന്‍ ഈ ലോകത്തിന്റെ ഉപകാരത്തിനു ഉപയോഗിക്കും. അതിന് എന്റെ ഈ ശരീരം, മനസ്സ്, ധനം എന്നിവ പ്രയോഗിക്കാന്‍ ഈശ്വരാ അനുഗ്രഹിച്ചാലും

ഉത്രട്ടാതി -അഹിർബുദ്ധിനി

ശൈവാംശമായ ഏകാദശ രുദ്രന്മാരിൽ ഒരാൾ.
അഹിര്‍ബുദ്ധ്‌നി.
അഹിർബുദ്ധ്നി - അഹി (സർപ്പം) പോലെ ഭയങ്കരമായ - ശിവൻ എന്നും അത്ഥം.

പൂരുരുട്ടാതി -അജൈകപാത്

ഏകാദശരുദ്രന്‍മാരിൽ ശൈവാംശജനാണ് അജൈകപാത്.
ദേവന്മാരെ രക്ഷിക്കാനായി തന്റെ മകനായി ശിവൻ ജനിക്കണമെന്ന് കശ്യപ മഹർഷി തപസ്സു ചെയ്ത് നേടിയ വരം മൂലം, കശ്യപന് സുരഭിയിൽ ജനിച്ച പുത്രന്മാരാണ് ഏകാദശ രുദ്രന്മാർ.

മന്ത്രം :ഓം അജൈകപാദേ നമഃ എന്നു ജപിക്കുന്നത് ഉത്തമം

അശ്വതി -ദേവത- -അശ്വിനി കുമാരന്മാർ

ദേവവൈദ്യന്മാരാണ്  അശ്വിനീ ദേവന്മാർ..

ഇന്ദ്രന്‍ ചന്ദ്രന്‍, അഗ്നി ദേവന്‍മാര്‍ക്ക്‌ ശേഷം ഏറ്റവും പ്രാധാന്യമുള്ള ഇരട്ട ദേവന്‍മാരാണ്‌ അശ്വനി ദേവന്‍മാര്‍ എന്നാണ്‌ ഋഗ്വേദത്തില്‍ പറയുന്നത്‌. ഇവരുടെ മഹത്വത്തിന്‌ മൂന്ന്‌ പ്രധാന കാരണങ്ങളുണ്ട്‌. ഒന്ന്‌ ഇവര്‍ സത്യത്തിന്‌ വേണ്ടി നിലകൊള്ളുന്നവരും തെറ്റിനെ എതിര്‍ക്കുന്നവരുമാണെന്നുള്ളതാണ്‌. രണ്ടാമത്തേത്‌ അവരെപ്പോഴും കുതിരപ്പുറത്തായിരിക്കുമെന്നതാണ്‌. മൂന്നാമത്തേത്‌ അവര്‍ വിദഗ്‌ധരായ ചികിത്സകരാണ്‌ എന്നതാണ്‌. ദേവന്‍മാരുടെ ഭിഷ്വന്‍ഗരരായിരുന്നു ഇവര്‍. ദേവന്‍മാര്‍ക്ക്‌ അസുഖമുണ്ടായാല്‍ ചികിത്സ നല്‍കിയിരുന്നത്‌ അശ്വനി ദേവന്‍മാരാണ്‌. ഭൂമിയിലെ സാധാരണ മനുഷ്യരുടെ മാറാ രോഗങ്ങളും ഇവര്‍ ഭേദമാക്കിയിരുന്നു. ജിന്ദില്‍ അശ്വനി ദേവന്‍മാര്‍ക്കായി ഒരു ക്ഷേത്രമുണ്ട്‌. നഗരത്തിന്‌ കിഴക്കായി 14 കിലോമീറ്റര്‍ അകലെയാണിത്‌.

 മഹാഭരതം, പദംദ്‌ പുരാണം, നരാദിയ പുരാണം, വാമന പുരാണം എന്നിവയിലും ഈ പുണ്യസ്ഥലത്തെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. അശ്വനി കുമാരയിലെ പുണ്യ ജലത്തില്‍ കുളിച്ചാല്‍ തീര്‍ത്ഥാടകരുടെ ആത്മാവ്‌ ശുദ്ധമാവുകയും മോക്ഷത്തിനുള്ള മാര്‍ഗം തുറക്കപെടുകയും ചെയ്യുമെന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. പല മാറാരോഗങ്ങളും ഭേദമാക്കാനുള്ള ഔഷധ ഗുണം ഈ ജലത്തിനുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. രണ്ട്‌ ദേവന്‍മാരുടെയും മനോഹരങ്ങളായ വിഗ്രഹങ്ങളിലാണ്‌ ഇവിടെ ആരാധന നടത്തുന്നത്‌.

മന്ത്രം -ഓം ആശ്വിനീ കുമാരാഭ്യാം നമ :

ഭരണി -ദേവത -യമൻ

യമൻ അഥവാ കാലൻ.
ഭാരതീയരുടെ മരണ ദേവൻ. പിതൃ ലോകത്തിന്റെ നാഥൻ യമൻ ആണ്. നീതി ന്യായങ്ങൾ നടപ്പാക്കുന്നതിൽ ഏറ്റവും ധർമിഷ്ഠൻ.
പുരാണത്തിൽ അനവധി കഥകൾ ഉണ്ട്. കലനും മാർക്കണ്ഡേയനും, കലനും രാവണനും, സത്യവാൻ സാവിത്രി അങ്ങനെ.
ബ്രഹ്മാവ് ജീവജാലങ്ങൾക്ക് നൽകിയിട്ടുള്ള ആയുസ്സ് തീരുമ്പോൾ കാലൻ ദൂതന്മാരെ അയച്ച് അവരുടെ ആത്മാവിനെ കാലപുരിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് പുണ്യാത്മാക്കളെ സ്വർഗ്ഗത്തിലേക്കും പാപികളെ നരകത്തിലേക്കും അയക്കുന്നു. യമധർമ്മനെ കാലത്തിന്റെ പ്രതിരൂപമായും , കാലദൂതന്മാരെ കാലത്തിന്റെ നിഗ്രഹശക്തികളായും കണക്കാക്കാം.