Showing posts with label yoga. Show all posts

Thursday, October 31, 2024
Sunday, January 21, 2024
Monday, March 30, 2020
ശിവക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ പ്രത്യേകത
ഇവിടെ ഒരു സംശയം വരാം. ശിവക്ഷേത്രത്തിൽ സാധാരണ ക്ഷേത്രത്തിലുള്ളതു പോലെയല്ലല്ലോ പ്രദക്ഷിണം വെയ്ക്കുന്നത്. അവിടെ പ്രതിഷ്ഠ കിഴക്കോട്ടു തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്കും ശ്രീ കോവിലിൽനിന്നും അഭിഷേകജലം ഒഴുകിപോകുന്ന ഓവിൻറ സമീപം വരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയിൽ പോവു കയുമാണല്ലോ ചെയ്യുന്നതു്. അപ്പോൾ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു. സവ്യാപസവ്യമാർഗ്ഗങ്ങളെന്നും ഇവയെ വിളിക്കാറുണ്ടു്.
ഓവിനെ ആരും മറി കടക്കാറില്ല . ഇതിനെപ്പററി
സോമസൂത്രംനലംഘയേൽ
എന്നാണ് ശിവാഗമത്തിൽ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമ സ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാൽ അതിനെയാണ് സോമസൂത്രം എന്നു പറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവ ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്താറുള്ളത്. യോഗമാർഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രകിയതന്നെയാണ് ശിവപദക്ഷിണം - യോഗശാസ്ത്രത്തിൽ ശിവന്റെ സ്ഥാനം ശരീരത്തിൻറ ഏററവും ഉപരി സഹസ്രാര പത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്നും മനസ്സിലാക്കിയാൽ ഇതിന്റെ തത്വം മനസ്സിലാകും.
വത്തുളാകൃതിയായി സ്ക്രൂവിനെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാറ്റത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേക്ക് ആവർത്തുള മാർഗ്ഗം നീണ്ടുപോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെ യ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തിൽ വത്തിക്കുന്നതും ശിവനാണെന്നോക്കുക.
ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്വങ്ങളിൽ പ്രഥമസ്ഥാനത്തുള്ളതും ശിവത്വം തന്നെയാണ് അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉൽഭവിക്കുന്നതു തന്നെ. കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാർ ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്നകൾക്ക് കൊടുക്കുകയാണെങ്കിൽ വടക്കു ഭാഗത്തായിരിക്കും സഹസ്രാരപത്മം. അവി ടുത്തെ ലോകപാലകൻ സോമനാണല്ലോ. സോമഖ ണ്ഡമായിട്ടാണു യോഗികൾ ആ സ്ഥാനത്തെ അറിയുന്നതും. അമൃത രസം നിറഞ്ഞു നിന്നുകൊണ്ടു കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ. അതിനുതൊട്ട പ്പറത്തുതന്നെയാണു ഈശാനൻ എന്ന ദിഗ്ദേവതയും സ്ഥിതി ചെയ്യുന്നത്.
കിഴക്കുനിന്നും പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനം വരെ ചെല്ലുമ്പോൾ അത് ശിവക്ഷേത്രമാണെങ്കിൽ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധംവരെ സാധകൻ പോകുകയാണു ചെയ്യുന്നത്. മററു ദേവീദേവന്മാർ ശിവ സ്ഥാനത്തിനുതാഴെ മാത്രം വർത്തിക്കുന്നതിനാൽ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണം വെക്കാമെന്നു വരുന്നു. പക്ഷെ ശിവനാണെങ്കിൽ ഉപരിതമമായ ബിന്ദുവാണെങ്കിൽ ഈ പ്രദക്ഷിണമാർഗ്ഗം വടക്ക് സോമബിന്ദുവിൽ അവസാനിക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രഗണിത പ്രകാരം (Geometrical) ചിന്തിക്കുകയാണെങ്കിൽ ആ സ്ഥാനത്തിനപ്പു റത്തേക്കു ആ ഊദ്ധ്വഗമന രേഖ നീട്ടുവാൻ വയ്യാത്ത ഒരവസ്ഥയാണ് ഉള്ളത്, അതിനാൽ ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വടക്കു സോമസുത്രം വരെ മാത്രമെ ചെയ്യുവാൻ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ. അവിടെനിന്നും ശ്രീകോവിലിൽ ഇരുന്നരുളന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ ബ്രഹ്മ രന്ധ്രത്തിന്റെ സാക്ഷാൽ ആസ്ഥാനമായ താഴികക്കുടം നോക്കി തൊഴുത് ആരാധകൻ അപ്രതീക്ഷമായി മടങ്ങുന്നു അങ്ങിനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാൽ ബലിക്കല്ലുകൾക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിർബ്ബന്ധമാണ്. അപ്പോൾ ശിവക്ഷേത്രത്തിന്റെ നടയ്ക്കൽ നിന്നു പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകൾക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണ മായി ബലിക്കല്ലുകൾ ക്കിടയിലൂടെ മടങ്ങുന്നു .
കിഴക്കുല നടയാണെങ്കിൽ അതു സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്നു അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം (ഊദ്ധ്വഗമനം) തുടങ്ങുന്നു. അങ്ങനെ ഇഡാപിംഗളാനാഡിയിലൂടെ പൂരകരേചകങ്ങ ളാകുന്ന പ്രാണായാമ പ്രക്രിയ നടത്തുന്ന പോലെയൊരു ക്രിയയാണു അന്തർവത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം.
അങ്ങിനെ യോഗമാർഗ്ഗത്തിൻറെ അന്യാദൃശ്യമായ സാദൃശ്യം വഹിക്കുന്ന ഒന്നാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. അത് മൂന്നാകയാൽ ഉത്തമമായി എന്ന് നേരത്തെ കണ്ടല്ലോ. സാധാരണക്രിയാദികൾക്ക് മൂന്നു പ്രാണായാമമാണ് വിധിച്ചിട്ടുള്ളത് എന്നും ഓർത്താൽ ഈ അടിസ്ഥാനം പിടികിട്ടുന്നതാണ്. സാധാരണദേവന്മാർക്കു സാധാരണ പ്രദക്ഷിണവും ശിവനു സവ്യാപസവ്യമാകുന്ന പ്രദക്ഷിണവും ചെയ്യുന്നതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമായല്ലോ.

ശ്രീ പതഞ്ജലി സിദ്ധർ
പതഞ്ഞലി സിദ്ധർ മഹർഷി പതഞ്ജലി എന്ന പേരിലും അറിയപ്പെടുന്നു, 18 സിദ്ധന്മാരിൽ പ്രമുഖനാണ് പതഞ്ജലി .
പതഞ്ജലിയെക്കുറിച്ചുള്ള വിവരങ്ങൾ പുരാണങ്ങളിലും ചില അപൂർവ തമിഴ് ഗ്രന്ഥങ്ങളിലും മാത്രമേ ലഭ്യമാകൂ. "പതഞ്ജലിയുടെ യോഗ സൂത്രങ്ങൾ" എന്ന സംസ്കൃത കൃതിയിൽ മഹർഷി പതഞ്ജലി തന്റെ ചിന്തകളും യോഗയെക്കുറിച്ചുള്ള അറിവും ക്രോഡീകരിച്ച കാര്യങ്ങൾ സാർവത്രികമായി ഇന്ന് അറിയപ്പെടുന്നു.
യോഗസൂത്രങ്ങളുടെ സമാഹാരത്തിന്റെ കൃത്യമായ തീയതി അറിയില്ല. എന്നിരുന്നാലും, അവ ബിസി 200 ഓടെ എവിടെയോ എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. 195 സൂത്രങ്ങളുടെ ഈ സമാഹാരം ശാരീരിക, മാനസിക ആരോഗ്യത്തോടെയുള്ള ആത്മീയ ജീവിതം നയിക്കാനുള്ള ഒരു പ്രധാന രേഖയായി കണക്കാക്കുകയും ചെയ്യുന്നു. യോഗയുടെ ശാസ്ത്രം ഒരാളുടെ സമഗ്ര ജീവിതത്തെ എങ്ങിനെ ചിട്ടപ്പെടുത്താമെന്ന് വിശദീകരിക്കുന്നു.
പതഞ്ജലി യോഗ സൂത്രം അഷ്ടാംഗ യോഗയെ ഉൾക്കൊള്ളുന്ന ശിവ യോഗയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതിയാണ്. സമ്മർദ്ദകരമായ ജീവിതശൈലി എങ്ങിനെ കൈകാര്യം ചെയ്യണമെന്നും, ആത്മീയ പരമായി ഉയർന്ന അനുഭവം തേടുന്നതിനുമായി ഉപയോഗിക്കുന്നു.
ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ യോഗയോട് വളരെയധികം താൽപര്യം കാണിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദനാണ് യോഗയെ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചതിൽ പ്രമുഖൻ.
പാണിനിയുടെ അഷ്ടാധ്യാനത്തെക്കുറിച്ചുള്ള പ്രധാന വ്യാഖ്യാനം രചിച്ചത് പതഞ്ജലി മഹർഷിയാണ്. ഒരു സംസ്കൃത മഹാഭാഷ്യത്തിന്റെ രചയിതാവ് കൂടിയാണ് പതഞ്ജലി സിദ്ധർ. തമിഴ് സിദ്ധ പാരമ്പര്യത്തിൽ മറ്റ് സിദ്ധർമാരുടെ കൃതികളിൽ നിന്നും പതഞ്ജലിയെക്കുറിച്ച് നമുക്ക് പഠിക്കാൻ സാധിക്കും.
നന്ദി ദേവരുടെ ശിഷ്യരായിരുന്ന സനഗർ, സന്താനർ, സനത് സുജാതർ, സനത് കുമാരർ, ശിവയോഗ മാമുനി, പതഞ്ജലി, വ്യാഗ്രമ പാദർ, തിരുമൂലർ എന്നിവർ. ഇതിൽ നിന്ന് നമുക്ക് പതഞ്ജലി, തിരുമൂലർ എന്നിവർ സമകാലികരാണെന്ന് മനസ്സിലാക്കാം.
വിഷ്ണു ഭഗവാന്റെ ശയ്യയായ ആദിഷേശ സർപ്പത്തിന്റെ അവതാരമായി പതഞ്ജലി സിദ്ധർ കണക്കാക്കപ്പെട്ടിരുന്നു. കോവിൽ പുരണം എന്ന തമിഴ് കൃതിയിലും മറ്റും ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
സിദ്ധർ തിരുമൂലർ, വ്യാഗ്രമപാദർ എന്നിവരോടൊപ്പം പതഞ്ജലി മഹർഷിയും ചിദമ്പരത്തു വച്ചു നടന്ന ശിവന്റെ പ്രപഞ്ച നടനത്തിന് സാക്ഷ്യം വഹിച്ചു. തിരുമൂലർ തന്റെ കൃതിയായ തിരുമന്തിരം എന്ന പുസ്തകത്തിലും ഇക്കാര്യം പരാമർശിക്കുന്നു.
പതഞ്ജലി മഹർഷി തന്റെ പ്രവർത്തനത്തിൽ പ്രഥമസ്ഥാനം നൽകിയിരുന്നത് എവർക്കും വിദ്യാഭ്യാസം നൽകുക, മനുഷ്യരെ ആത്മീയ ജീവിതത്തിലേക്ക് ഉയർത്തുക, ഭൗതിക ജീവിതത്തിലെ ക്ഷണികങ്ങളായ പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്നിവയായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.
പതഞ്ജലി സിദ്ധറിന് സംസ്കൃതത്തിലും തമിഴിലും നല്ല അവഗാഹമുണ്ടായിരുന്നു. സിദ്ധ വൈദ്യം, സിദ്ധ യോഗ, ജ്ഞാന തത്ത്വചിന്തകൾ എന്നിവ പഠിച്ച അദ്ദേഹം പ്രധാനമായും തന്റെ കണ്ടെത്തലുകൾ സംസ്കൃതത്തിൽ പതഞ്ജലി യോഗ സൂത്രം എന്ന പേരിൽ സമാഹരിച്ചു. ഗൗഡപാദ സിദ്ധർ പതഞ്ജലിയുടെ നേരിട്ടുള്ള ശിഷ്യനും പിൽക്കാലത്ത് അദ്ദേഹത്തിന്റെ ചിന്തകളെ സമൂഹത്തിലെത്തിച്ചവരിൽ പ്രമുഖനും ആയിരുന്നു.
പതഞ്ജലി മുനി എപ്പോൾ ജനിച്ചു അല്ലെങ്കിൽ ജീവിച്ചിരിക്കാമെന്ന് ആർക്കും കൃത്യമായി അറിയില്ലായിരുന്നുവെങ്കിലും 500 മുതൽ 200 ബി.സി വരെ അദ്ദേഹം ജീവിച്ചിരിക്കാമെന്ന് കരുതുന്നു. പതഞ്ജലി സിദ്ധർ രാമേശ്വരത്ത് ജീവ സമാധി നേടിയതായി കണക്കാക്കപ്പെടുന്നു.

Subscribe to:
Posts (Atom)