Showing posts with label Panjabootha Temple. Show all posts
Showing posts with label Panjabootha Temple. Show all posts

Tuesday, December 13, 2022

പഞ്ചഭൂത ക്ഷേത്രങ്ങൾ

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ് പഞ്ചഭൂത ക്ഷേത്രങ്ങൾ. പ്രപഞ്ചത്തിൻ്റെ നിലനില്പിന് അടിസ്ഥാനമായ പഞ്ചഭൂതങ്ങളെ ആരാധിക്കുന്ന ശിവക്ഷേത്രങ്ങളാണ് പഞ്ചഭൂത ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുന്നത് ശിവനാണ് എന്നാണ് വിശ്വാസം. തമിഴ് നാട്ടിലും ആന്ധ്രാപ്രദേശിലുമായാണ് പഞ്ചഭൂത ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന

*ജംബുകേശ്വരം ജല ലിംഗം*

*ഏകാബരേശ്വരം ഭൂമി ലിംഗം*

*അരുണാചലേശ്വരം അഗ്നി ലിംഗം*

*ശ്രീ കാളഹസ്തി വായു ലിംഗം*

*ചിദംബരം ആകാശ ലിംഗം* 


'ക്ഷേത്രങ്ങൾ അഞ്ചും അതിശയിപ്പിക്കും വിധമണ് വിശ്വബ്രാഹ്മണർ നിർമ്മിച്ചിരിക്കുന്നത്. ഭാരതിയ വിശ്വകർമ്മ വസ്തു ശാസ്ത്ര മികവിൻ്റെ ഉത്തമോദാഹരണങ്ങളാണ് ഈ അത്ഭുത ക്ഷേത്രങ്ങൾ.

          💧ജല ലിംഗം💧

ⓉⒽⒶⓉⒽⓉⒽⓌⒶⓂⒶⓈⒾ

തമിഴ്നാട്ടിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ജംബുകേശ്വര ക്ഷേത്രം ജലത്തിനെ പ്രതിനിധാനം ചെയ്യുന്നു. 18 ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ക്ഷേത്രം ക്രിസ്തുവിന് മുമ്പ് ഒന്നാം ശതകത്തിലാണ് നിർമ്മിക്കപ്പെട്ടത്. ശിവകോപം മൂലം ഭൂമിയിലെത്തിയ ശക്തി ദേവി കാവേരി തീരത്തെ വെൺഞാവൽ (ജംബു വൃക്ഷം) കാട്ടിൽ വെള്ളം കൊണ്ട് ശിവലിംഗം ഉണ്ടാക്കി ആരാധിച്ചു എന്നാണ് ഐതീഹ്യം. ഈ ശിവലിംഗത്തെ ആനയും ചിലന്തിയും ആരാധിച്ചു വന്നതായി മറ്റൊരു ഐതീഹ്യം കൂടിയുണ്ട്. ശ്രീകോവിലിനുള്ളിൽ ഒരു ചെറിയ ഉറവയുടെ സാന്നിധ്യം ഉണ്ട്. അതിനാൽ ഇവിടത്തെ പ്രതിഷ്ഠ എല്ലായിപ്പോഴും ജലത്താൽ അഭിഷേകം ചെയ്യപ്പെടുന്നു.

         🌍ഭൂമി ലിംഗം🌍

ⓉⒽⒶⓉⒽⓉⒽⓌⒶⓂⒶⓈⒾ

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് സ്ഥിതി ചെയ്യുന്ന ഏകാബരേശ്വര ക്ഷേത്രം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു, പൃഥ്വിലിംഗം എന്നാണ് പ്രതിഷ്ഠ അറിയപ്പെടുന്നത്. ഒരിക്കൽ പാർവ്വതി ദേവി ഭൂമി ലിംഗ രൂപത്തിൽ ശിവനെ ആരാധിച്ചു, അപ്പോൾ സമീപത്തു കൂടെ ഒഴുകി വന്ന വൈഗ നദി കരകവിഞ്ഞൊഴുകി. വെള്ളം അടുത്തെത്തിയാൽ മണ്ണ് കൊണ്ടുണ്ടാക്കിയ ലിംഗം നശിക്കും എന്ന് മനസിലാക്കിയ ദേവി ശിവലിംഗത്തെ ആലിംഗനം ചെയ്ത് സംരക്ഷിച്ചു എന്നാണ് വിശ്വാസം. പൃഥ്വിലിംഗമായതിനാൽ ജലാഭിഷേകം ഇല്ല, ഈ ക്ഷേത്രത്തിലാണ് സഹസ്ര ലിംഗം ഉള്ളത്. വലിയ ഒരു ശിവലിംഗത്തിൽ ആയിരം കുഞ്ഞു ശിവലിംഗങ്ങൾ കൊത്തിയിരിക്കുന്നതാണ് സഹസ്ര ലിംഗം എന്നറിയപ്പെടുന്നത്. ഒറ്റ ശിവലിംഗത്തിൽ ആയിരം ശിവലിംഗങ്ങളെ സൂക്ഷ്മമായി കൊത്തിയിരിക്കുന്ന വിശ്വകർമ്മ ശില്പി ബ്രാഹ്മണരുടെ നിർമ്മാണ വൈഭവത്തിൻ്റെ പ്രഭാവം വ്യക്തമാക്കുന്നതാണ്. വാരണാസി കഴിഞ്ഞാൽ ഭാരതത്തിലെ പുണ്യപുരമാണ് കാഞ്ചിപുരം. ഭൂമി ദേവിയുടെ നാഭിച്ചുഴിഭാഗമാണ് കാഞ്ചിപുരം എന്ന് വിശ്വാസം.

      🔥അഗ്നി ലിംഗം🔥

ⓉⒽⒶⓉⒽⓉⒽⓌⒶⓂⒶⓈⒾ

തമിഴ്നാട്ടിലെ തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം അഗ്നിയെ പ്രതിനിധാനം ചെയ്യുന്നു. അണ്ണാമലൈയാർ എന്നും അരുണാചലേശ്വർ എന്നും അഗ്നി ലിംഗം അറിയപ്പെടുന്നു. 25 ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ക്ഷേത്രം, അഗ്നിയുടെ ആത്മീയശൈലം, സ്ഥാന മഹത്വത്തെ പറ്റി തർക്കിച്ച വിഷ്ണുവിനും ബ്രഹ്മാവിനും മുന്നിൽ പ്രത്യക്ഷമായ അന്തമില്ലാത്ത ജ്വലിക്കുന്ന അഗ്നിലിംഗത്തിൻ്റെ പ്രതിരൂപമാണ് അണ്ണാമലൈയെന്ന് വിശ്വാസം.  മോക്ഷപ്രാപ്തിക്ക് തമിഴിൽ ഒരു ചൊല്ലുണ്ട് 

"തിരുവാരൂരിൽ ജനിക്കുക.

കാശിയിൽ മരിക്കുക

ചിദംബരത്ത് ഭജിക്കുക

അണ്ണാമലൈയെ പറ്റി ചിന്തിക്കുക"


ചിന്തിച്ചാൽ പോലും അഗ്നിശുദ്ധി കൈവരുന്ന പുണ്യസ്ഥലമാണ് അണ്ണാമലൈ.

         💨വായു ലിംഗം💨

ⓉⒽⒶⓉⒽⓉⒽⓌⒶⓂⒶⓈⒾ

ആന്ധ്രാപ്രദേശിലെ ശ്രി കാളഹസ്തി എന്ന സ്ഥലത്താണ് വായു ലിംഗം സ്ഥിതി ചെയ്യുന്നത്. ശ്രീ (ചിലന്തി) കാളം (സർപ്പം) ഹസ്തി (ആന) എന്നിമൂന്ന് ജീവികൾ ഇവിടെ ശിവനെ ആരാധിച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചു എന്നാണ് വിശ്വാസം. അതിനാലാണ് ക്ഷേത്രത്തിന് ശ്രീ കാളഹസ്തി എന്ന പേര് വന്നത്. ശ്രീശൈല പർവ്വതത്തിന് പുറകിലായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നതെന്നാണ് വിശ്വാസം. അതിനാൽ കാളഹസ്തി 'ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നു. സ്വർണ്ണമുഖി നദിയിൽ നിന്ന് ലഭിച്ച ഗണപതിവിഗ്രഹത്തെ ഇവിടെ ക്ഷേത്രത്തിൻ്റെ അടിയിലായുള്ള ഗുഹയിലാണ് പ്രതിഷ്ഠ ചെയ്തിരിക്കുന്നത്. 'ഇത് പാതാള ഗണപതി എന്നറിയപ്പെടുന്നു. ശ്രിശങ്കരാചാര്യ പ്രതിഷ്ഠ ചെയ്ത സ്ഫടിക ലിംഗവും ഇവിടെയുണ്ട്. വായു കടക്കാത്ത ഗർഭ ഗൃഹത്തിൽ എപ്പോഴും കാറ്റേറ്റുപോലെ മിഴി ചിമ്മി തുറക്കുന്ന ഒരു കെടാവിളക്ക് ഉണ്ട്.  'അതാണ് വായു ലിംഗ മാഹാത്മ്യം"

     ☁️ആകാശ ലിംഗം☁️

ⓉⒽⒶⓉⒽⓉⒽⓌⒶⓂⒶⓈⒾ

തമിഴ്നാട്ടിലെ ചിദംബരത്താണ് ആകാശ ലിംഗം, ശിവലിംഗത്തിന് പകരം നടരാജ വിഗ്രഹം ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ചിദംബരം. സഭാപതിയായ നടരാജ വിഗ്രഹത്തിനു വലതു വശത്താണ് പുകൾ കൊണ്ട ചിദംബരരഹസ്യം. തിരശീല കൊണ്ട് മറച്ച നിലയിൽ, തിരശീല മാറ്റുമ്പോൾ കൂവളമാലയാണ് കാണാൻ കഴിയുക. കറുത്ത യവനിക മാറ്റുമ്പോൾ സ്വർണ്ണ വില്യപത്രങ്ങൾക്കപ്പുറം കാണുന്ന നിത്യശ്യൂനതയിൽ 'ജ്ഞാനദൃഷ്ടിക്ക് മാത്രം കാണാവുന്ന എവിടെയും നിറയുന്ന ആകാശ ലിംഗം, സർവ്വവ്യാപിയായ ഈശ്വരനെ ശ്യൂനമായിട്ടാണ് ഇവിടെ സങ്കല്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്ന സങ്കല്പത്തിലാണ് ശ്യൂനമായ സ്ഥലത്ത് കൂവളമാല ചാർത്തിയിരിക്കുന്നത്. 'ഇതാണ് ചിദംബരം രഹസ്യം. ദേവൻ ആനന്ദ നടനം ആടിയ പ്രപഞ്ച മധ്യമാണ് ചിദംബരം.

🎀➖➖➖🔥➖➖➖🎀

*സദാശിവസമാരംഭാം*

*ശങ്കരാചാര്യമധ്യമാം*

*അസ്മദാചാര്യപര്യന്താം*

*വന്ദേ ഗുരുപരമ്പരാം.*