Monday, March 30, 2020

അമ്പാടി കണ്ണന്റെ മഹാപൂജാവിധാനമായ ഉച്ചപൂജ

കണ്ണന് നടത്തുന്ന പൂജാ സമർപ്പണത്തിൽ ഭക്തന്മാർ ഭക്തി പൂർവ്വം സമർപ്പിക്കുന്ന നിവേദ്യ സമർപ്പണങ്ങൾ.

ഉദ്യഷ്ട ഫല പ്രാപ്തിയുടെ പേരിലും, അർത്ഥാർത്ഥി മാരായും, നിഷ്ക്കാമ ഭക്തിേയാലും കണ്ണന് നൈവേദ്യവഴിപാടുകൾ നടത്തുന്ന ശ്രീകൃഷ്ണ ഭക്തമാർ ഗുരുവായൂരിലെത്തി ദർശനം കഴിഞ്ഞ് വഴിപാടുകൾ നടത്തുന്നു.

കണ്ണന് പാൽപ്പായസം ഏറേ ഇഷ്ടമാണ്. പായസാന്നപ്രിയനാണ് കണ്ണൻ. അത് കൊണ്ട് ഭക്തജനങ്ങൾ പാൽപായസ സമർപ്പണം വഴിപാടായി ശീട്ടാക്കുന്നു. പന്തീരടി പൂച്ചക്കും, ഉച്ചപൂജക്കും, അത്താഴപൂജക്കും പാൽപായസ സമർപ്പണമുണ്ട്. സാധരണ ദിവസങ്ങളിൽ ശരാശരി Rs. 2050000 രൂപയുടെ പാൽപ്പായസം വഴിപാടായി ഭക്തജനങ്ങൾ ഒരു ദിവസം കണ്ണന്റെ തിരുമുമ്പിൽ സമർപ്പിക്കുന്നു.

ഇത് പോലെ ഒന്നര ലക്ഷം രൂപയുടെ അരവണപ്പായസവും, ശർക്കരപ്പായസവും നിത്യേന സമർപ്പണമുണ്ട്.

നേന്ത്രപ്പഴവും, നാളികേര വും ശർക്കരയും ചേർത്ത തൃമധുരം കണ്ണന് ഏറേ പ്രിയമാണ്. ഉച്ചപ്പൂജക്കാണ് ഇത് നിവേദ്യക്കുന്നത്.

കൂടാതെ പാലട പ്രഥമൻ, ഇരട്ടിപ്പായസം, പഴ പ്രഥമൻ, തുടങ്ങിയ വിഭവങ്ങൾ കണ്ണന് നിവേദിക്കാനായി വേണം.

അത്താഴ പൂജക്ക് അപ്പം, അട, അവിൽ, വെറ്റില, അടക്ക, പഴം പഞ്ചസാര, വെണ്ണ, കദളിപ്പഴം, തുടങ്ങിയ നൈവേദ്യങ്ങൾ വേറെയും.

എല്ലാം കണ്ണന്റെ കുഞ്ഞി കുമ്പയിൽ കൊള്ളും. നിവേദ്യത്തിലെ രസാംശത്തെ മുഴുവൻ കണ്ണൻ പഞ്ച പ്രാണാഹുതി കൊണ്ട് സ്വീകരിക്കും.

കണ്ണന് ഇത്രയും നിവേദ്യങ്ങൾ എല്ലാ ദിവസവും ഉണ്ടാക്കുന്നത് ക്ഷേത്രം കീഴ്ശാന്തിമാരാണ്. തിടപ്പള്ളിയിൽ അവരോടൊപ്പം കണ്ണന്തമുണ്ടാവും. അത് പ്രത്യക്ഷാനുഭവമാണ്.

നെന്മിനി ഇല്ലത്തെ ബലരാമ ക്ഷേത്രത്തിൽ നടന്ന അത്താഴ സദ്ധ്യക്ക് കീഴ്ശാന്തിക്കാരുടെ കൂടെ കണ്ണൻ പാചകത്തിന് പോയത് പ്രസിദ്ധമായ ഒരനുഭവമാണ്.

ഈ ഭക്ത വാത്സല്യത്തിന്റെ ഓർമ്മക്കായി കീഴ്ശാന്തിക്കാർ അവരുടെ പ്രതിഫലത്തിന്റെ ഒരു അംശം കണ്ണന് സമർപ്പിക്കുന്നു. എല്ലാ കൊല്ലവും കന്നിമാസം ഒന്നാം തിയതി മുതൽ പന്ത്രണ്ടാം തിയതി കൂടി കണ്ണന്നെ ഉപാസനാ മന്ത്രം ജപിച്ച് ഭജിക്കുന്നു.

പന്ത്രണ്ടാം ദിവസം കണ്ണന് പ്രതിഫലസമർപ്പണം കൊണ്ട് അത്താഴം വഴിപാട് നടത്തുന്നു. അന്നേ ദിവസം നാലു കറിയും, പാലട പ്രഥമനോടു കൂടിയ അത്താഴ സദ്ധ്യ നടത്തി, ഭക്തജനങ്ങളെ ഊട്ടുന്നു.

ഭക്തജന പ്രിയനാണ് കണ്ണൻ. കൃഷ്ണാ സന്തോഷിക്കണേ. രക്ഷിക്കണേ. സർവ്വം കൃഷ്ണാർപ്പണം

അമ്മമാർക്കായി.!!'

ഒരിക്കൽ ഗന്ധാരി, ഭഗവാൻ കൃഷ്ണനോട് പറഞ്ഞു:

"കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്...."

ശ്രീകൃഷ്ണൻ പറഞ്ഞു:

“ഞാൻ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. അവരവരു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവരവർ അനുഭവിക്കുന്നു; അത്ര മാത്രം......

ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ മക്കളെ ശാസിച്ചിട്ടുണ്ടോ..?

അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, നിങ്ങൾ ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി.....

കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാൽ, ഇതുതന്നെ ഫലം.......

കുന്തിദേവിയെ നോക്കൂ....,

ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ അവർ സദാ ഉണ്ടായിരുന്നു......

അവരുടെ സുഖത്തിലും, ദുഖത്തിലും കുന്തി പിന്തിരിഞ്ഞില്ല. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധർമ്മ ബോധമുള്ളവരാക്കി.......

അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവർക്കു വഴിതെറ്റി...."

അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.....

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പല കുഞ്ഞുങ്ങൾക്കും ഇത് നിഷേധിക്കപ്പെടുന്നു...
പുരാണകഥകളും കുടുംബബന്ധങ്ങളുടെയും ആചാര മര്യാദകളുടെയും കഥകൾ പറഞ്ഞു കൊടുക്കേണ്ട മുത്തശ്ശിയും മുത്തച്ഛനും വൃദ്ധസദനങ്ങളിലാണ്.

മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ട കുഞ്ഞുങ്ങൾ ടീവി സീരിയലുകൾ കണ്ടുറങ്ങുന്നു.......

അണുകുടുംബങ്ങളിലെ അച്ഛനുമമ്മയും വീട്ടിൽ മക്കൾക്ക് ഇന്റർനെറ്റ് സംവിധാനങ്ങൾ ഒരുക്കികൊടുത്തിട്ടു, ജോലികഴിഞ്ഞെത്തുമ്പോഴേക്കും രാത്രിയാകും.......

പൂജാമുറിയിലെ നിലവിളക്കുകൾ കത്താറേയില്ല.....

നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്നവരെക്കുറിച്ചു നമ്മൾ അറിയുന്നില്ല...

അറിയുന്നത് കെണിയിൽ വീണുകഴിഞ്ഞു മാത്രം.....

അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി അല്ല, കണ്ണു തുറന്നിരുന്ന കുന്തി ആകുക....

ശിവക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ പ്രത്യേകത

ഇവിടെ ഒരു സംശയം വരാം. ശിവക്ഷേത്രത്തിൽ സാധാരണ ക്ഷേത്രത്തിലുള്ളതു പോലെയല്ലല്ലോ പ്രദക്ഷിണം വെയ്ക്കുന്നത്. അവിടെ പ്രതിഷ്ഠ കിഴക്കോട്ടു തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്കും ശ്രീ കോവിലിൽനിന്നും അഭിഷേകജലം ഒഴുകിപോകുന്ന ഓവിൻറ സമീപം വരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയിൽ പോവു കയുമാണല്ലോ ചെയ്യുന്നതു്. അപ്പോൾ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു. സവ്യാപസവ്യമാർഗ്ഗങ്ങളെന്നും ഇവയെ വിളിക്കാറുണ്ടു്.
ഓവിനെ ആരും മറി കടക്കാറില്ല . ഇതിനെപ്പററി

സോമസൂത്രംനലംഘയേൽ

എന്നാണ് ശിവാഗമത്തിൽ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമ സ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാൽ അതിനെയാണ് സോമസൂത്രം എന്നു പറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവ ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്താറുള്ളത്. യോഗമാർഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രകിയതന്നെയാണ് ശിവപദക്ഷിണം - യോഗശാസ്ത്രത്തിൽ ശിവന്റെ സ്ഥാനം ശരീരത്തിൻറ ഏററവും ഉപരി സഹസ്രാര പത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്നും മനസ്സിലാക്കിയാൽ ഇതിന്റെ തത്വം മനസ്സിലാകും.

വത്തുളാകൃതിയായി സ്ക്രൂവിനെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാറ്റത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേക്ക് ആവർത്തുള മാർഗ്ഗം നീണ്ടുപോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെ യ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തിൽ വത്തിക്കുന്നതും ശിവനാണെന്നോക്കുക.

ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്വങ്ങളിൽ പ്രഥമസ്ഥാനത്തുള്ളതും ശിവത്വം തന്നെയാണ് അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉൽഭവിക്കുന്നതു തന്നെ. കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാർ ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്നകൾക്ക് കൊടുക്കുകയാണെങ്കിൽ വടക്കു ഭാഗത്തായിരിക്കും സഹസ്രാരപത്മം. അവി ടുത്തെ ലോകപാലകൻ സോമനാണല്ലോ. സോമഖ ണ്ഡമായിട്ടാണു യോഗികൾ ആ സ്ഥാനത്തെ അറിയുന്നതും. അമൃത രസം നിറഞ്ഞു നിന്നുകൊണ്ടു കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ. അതിനുതൊട്ട പ്പറത്തുതന്നെയാണു ഈശാനൻ എന്ന ദിഗ്ദേവതയും സ്ഥിതി ചെയ്യുന്നത്.

കിഴക്കുനിന്നും പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനം വരെ ചെല്ലുമ്പോൾ അത് ശിവക്ഷേത്രമാണെങ്കിൽ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധംവരെ സാധകൻ പോകുകയാണു ചെയ്യുന്നത്. മററു ദേവീദേവന്മാർ ശിവ സ്ഥാനത്തിനുതാഴെ മാത്രം വർത്തിക്കുന്നതിനാൽ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണം വെക്കാമെന്നു വരുന്നു. പക്ഷെ ശിവനാണെങ്കിൽ ഉപരിതമമായ ബിന്ദുവാണെങ്കിൽ ഈ പ്രദക്ഷിണമാർഗ്ഗം വടക്ക് സോമബിന്ദുവിൽ അവസാനിക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രഗണിത പ്രകാരം (Geometrical) ചിന്തിക്കുകയാണെങ്കിൽ ആ സ്ഥാനത്തിനപ്പു റത്തേക്കു ആ ഊദ്ധ്വഗമന രേഖ നീട്ടുവാൻ വയ്യാത്ത ഒരവസ്ഥയാണ് ഉള്ളത്, അതിനാൽ ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വടക്കു സോമസുത്രം വരെ മാത്രമെ ചെയ്യുവാൻ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ. അവിടെനിന്നും ശ്രീകോവിലിൽ ഇരുന്നരുളന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ  ബ്രഹ്മ രന്ധ്രത്തിന്റെ സാക്ഷാൽ ആസ്ഥാനമായ താഴികക്കുടം നോക്കി തൊഴുത് ആരാധകൻ അപ്രതീക്ഷമായി മടങ്ങുന്നു അങ്ങിനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാൽ ബലിക്കല്ലുകൾക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിർബ്ബന്ധമാണ്. അപ്പോൾ ശിവക്ഷേത്രത്തിന്റെ നടയ്ക്കൽ നിന്നു പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകൾക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണ മായി ബലിക്കല്ലുകൾ ക്കിടയിലൂടെ മടങ്ങുന്നു .

കിഴക്കുല നടയാണെങ്കിൽ അതു സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്നു അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം (ഊദ്ധ്വഗമനം) തുടങ്ങുന്നു. അങ്ങനെ ഇഡാപിംഗളാനാഡിയിലൂടെ പൂരകരേചകങ്ങ ളാകുന്ന പ്രാണായാമ പ്രക്രിയ നടത്തുന്ന പോലെയൊരു ക്രിയയാണു  അന്തർവത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം.

അങ്ങിനെ യോഗമാർഗ്ഗത്തിൻറെ അന്യാദൃശ്യമായ സാദൃശ്യം വഹിക്കുന്ന ഒന്നാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. അത് മൂന്നാകയാൽ  ഉത്തമമായി എന്ന് നേരത്തെ കണ്ടല്ലോ. സാധാരണക്രിയാദികൾക്ക് മൂന്നു പ്രാണായാമമാണ് വിധിച്ചിട്ടുള്ളത് എന്നും ഓർത്താൽ ഈ അടിസ്ഥാനം പിടികിട്ടുന്നതാണ്. സാധാരണദേവന്മാർക്കു സാധാരണ പ്രദക്ഷിണവും ശിവനു  സവ്യാപസവ്യമാകുന്ന പ്രദക്ഷിണവും ചെയ്യുന്നതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമായല്ലോ.

ശ്രീ കൃഷ്ണ കർണ്ണാമൃതം

ചികുരം ബഹുളം വിരളം ഭ്രമരം✴   
മൃദുലം വചനം വിപുലം നയനം✴ 
അധരം മധുരം വദനം ലളിതം✴
ചപലം ചരിതം ച കദാനുഭവേ✴



        ഇടതൂർന്ന് തിങ്ങിയ തിരുമുടിയും വണ്ടുകളെപ്പോലെ പാറിപ്പറക്കുന്ന കുറുനിരകളും മൃദുവായ കൊഞ്ചിക്കൊണ്ടുള്ള ഭാഷണത്തേയും വിശാലമായ നേത്രങ്ങളേയും മാധുര്യമേറിയ ചെഞ്ചൊടിയേയും സുന്ദരമായ മുഖത്തേയും വേച്ചു കൊണ്ടുള്ള നടത്തവും ഏപ്പോഴാണാവോ എനിക്ക് അനുഭവപ്പെടുക ?

ഈശ്വര കടാക്ഷം

നമ്മുടെ ശരീരം ഒരു രാജ്യത്തോട് തുല്യമാണ്. കിരീടമുള്ളവനാണ് രാജാവ്. രാജാവിനെയാണ് ആളുകള്‍. ബഹുമാനിക്കുന്നത് അധികാരവും ചെങ്കോലും കിരീടവും നഷ്ടപ്പെട്ടവനെ ആരും രാജാവായി കരുതുകയില്ല.

അതുപോലെയാണ് ആരോഗ്യമുള്ളവന്റെ കല്പനകളെ ശരീരം അനുസരിക്കുന്നത്.
ആരോഗ്യമുള്ള കാലത്ത് മനസ്സിന്റെ നിര്‍ദേശം, തലച്ചോറിന്റെ നിര്‍ദേശം, ഒക്കെ ശരീരം അനുസരിക്കും. കൈ പൊക്കൂ, കാല്‍ ചലിപ്പിക്കൂ, പാട്ട് പാടൂ എന്നൊക്കെപ്പറഞ്ഞാല്‍ കൈയും കാലും വായും ഇതെല്ലാം അനുസരിക്കും. എന്നാല്‍ ആരോഗ്യമില്ലാതെ രോഗിയായി കിടക്കുന്ന ഒരാള്‍ എന്ത് ആഗ്രഹിച്ചാലും ശരീരം അനുസരിക്കില്ല. ആരോഗ്യം ഇല്ലാത്തപ്പോള്‍ കൈ പൊക്കാന്‍ പറഞ്ഞാല്‍ കൈ തിരിച്ചു പറയും, അടങ്ങിക്കിടക്കൂ എന്ന്. ഇതു പോലെ കാലും തലയും ഒക്കെ അനുസരണക്കേട് കാട്ടും. മാത്രമല്ല അനുസരണക്കേടിന് ഒപ്പം അവര്‍ പറയും:’നിനക്ക് ആരോഗ്യമുണ്ടാ യിരുന്നപ്പോള്‍, കിരീടമുണ്ടായിരുന്നപ്പോള്‍ നിന്റെ കല്പ്പനകള്‍ ഞങ്ങള്‍ അനുസരിച്ചു. സ്വന്തം ശരീരത്തിലെ അവയവങ്ങള്‍ പോലും ആനാരോഗ്യകാലത്ത് നമ്മെ അനുസരിക്കില്ല. നമ്മള്‍ പറയുന്നത് കാലും കൈയ്യും മുട്ടും ഒന്നും കേള്‍ക്കില്ല, അനുസരിക്കില്ല. ഓടാനും ചാടാനും പറ്റില്ല. ഇഷ്ടത്തിനു ചവച്ചുകഴിക്കാന്‍ പോലും സാധിക്കില്ല. ചെവിയും കണ്ണും പണിമുടക്കും.

അപ്പോള്‍ പ്രജകള്‍ കൈയൊഴിഞ്ഞ രാജാവായി മാറും,
നമ്മള്‍. അതുകൊണ്ട് നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഇതാണ്. ആരോഗ്യമുള്ള കാലത്ത് വിവേകത്തോടെ, ബുദ്ധിയോടെ, പെരുമാറണം. മറ്റുള്ളവരെ കരുണയോടെ കരുതണം. മറ്റുള്ളവര്‍ക്ക് വേദനകള്‍ മാത്രം നല്കിയതിനു ശേഷം ഈശ്വരസന്നിധിയില്‍ച്ചെന്ന് നമ്മുടെ സങ്കടങ്ങള്‍ പറഞ്ഞാന്‍ അതിനു ഫലം ഉണ്ടാവില്ല. കാരുണ്യം നിറഞ്ഞ മനസ്സുകളിലാണ് ഈശ്വര കടാക്ഷം ഉണ്ടാവുക. കരുണവളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ നല്ലകാലത്താണ്. അങ്ങനെ  വളര്‍ത്തിയെടുക്കുന്ന സദ്ഗുണങ്ങള്‍ ആപദ്ഘട്ടത്തില്‍ നമുക്കു ഗുണം ചെയ്യും.