വലിയ ആഹാര പ്രിയനായ ഭീമൻ നല്ലൊരു ശിവഭക്തനും ആയിരുന്നു....
ഒരിക്കൽ ധർമ്മ പുത്രൻ കൃഷ്ണനോട് പറഞ്ഞു. "നമ്മുക്ക് മഹാദേവന്റെ ദർശ്നത്തിനായി കൈലാസത്തിൽ പോകണമെന്ന് ആഗ്രഹമുണ്ട്.. അങ്ങ് ഞങ്ങളെ ഒന്ന് സഹായിക്കാമോ....."
കൃഷ്ണൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാൽ നകുലൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഭീമൻ ജ്യേഷ്ഠനെ കൊണ്ട് പോകണോ. അദ്ദേഹം വലിയ ആഹാര പ്രിയനാണ്. അവിടെ വരെ അദ്ദേഹം വിശപ്പ് സഹിക്കില്ല. അവിടെ എത്തിയാൽ ഒരു പക്ഷെ അദ്ദേഹത്തിന്റെ ആഹാര പ്രിയം നമ്മുക്ക് നാണക്കേട് ഉണ്ടാക്കും....."
അത് ശരിയാണ് എന്നു മറ്റുള്ളവർക്കും തോന്നി. അവർ സൂത്രത്തിൽ ഭീമനെ യാത്രയിൽ നിന്നും ഒഴിവാക്കി.....
❤️🌿
കൈലാസത്തിൽ എത്തി ചേർന്ന അവർ മഹാദേവനുമായി സംസാരിക്കുമ്പോൾ അദ്ദേഹം കൂടെ കൂടെ കണ്ണുകൾ അടച്ചു ധ്യാനത്തിൽ മുഴുകുന്നത് ശ്രെദ്ധയിൽ പെട്ടു... ധർമ പുത്രൻ ശ്രീകൃഷ്ണനോട് ചോദിച്ചു......
"മഹാദേവൻ എന്തുകൊണ്ടാണ് കൂടെ കൂടെ കണ്ണുകൾ അടച്ചു ധ്യാനിക്കുന്നത്."
കൃഷ്ണൻ പറഞ്ഞു.... "ഏതോ ഒരു ഭക്തൻ കൂടെ കൂടെ അദ്ദേഹത്തെ പൂജിക്കുന്നു. അതാണ്....."
അവർ അത്ഭുതപെട്ടു. മഹാദേവനെ നിശ്ചലമാക്കുന്ന ആ ഭക്തൻ ആരായിരിക്കും. ആരായാലും നിസ്സാരനല്ല... അഗാധമായ തപസ്സികൻ ആയിരിക്കും....
❤️🌿
തിരികെ കൈലാസം വിട്ടു പോരുമ്പോൾ ധർമ പുത്രൻ നന്ദികേശനോട് ചോദിച്ചു...
"മഹാദേവനെപോലും നിശ്ചലമാക്കുന്ന ആ ഭക്തൻ ആരാണ് ദേവാ...."
നന്ദി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അത് ഭീമൻ ആണ്. അദ്ദേഹം ഓരോ തവണയും ആഹാരം കഴിക്കുമ്പോഴും മഹാദേവനോട് നന്ദി പറയും. അപ്പോഴൊക്കെ ഭഗവാൻ അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ചെവി കൊടുക്കും..... ചിലപ്പോഴൊക്കെ എനിക്ക് അദ്ദേഹത്തോട് ബഹുമാനവും അസൂയയും തോന്നാറുണ്ട്... ഇത്രയും വലിയ ഒരു നിഷ്കളങ്ക ഭക്തൻ വേറെ ഉണ്ടാകില്ല.."
നന്ദിയുടെ വാക്കുകൾ കേട്ട അവർക്ക് കുറ്റ ബോധവും വിഷമവും തോന്നി. അവർ തിരികെ കൊട്ടാരത്തിൽ എത്തി ഭീമനോട് ക്ഷമ ചോദിച്ചു....