Monday, March 20, 2023
Tuesday, March 7, 2023
Saturday, February 11, 2023
മഹാ വൈദ്യനായ ശാസ്താവ്
"യസ്യ ധന്വന്തരിര്‍ മാതാ പിതാ രുദ്രോ ഭിഷക്തമഃ
തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം"
രോഗദുരിതപീഡകളില്‍ നിന്നു രക്ഷ നേടാന്‍ ഭക്തര്‍ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും വൈദ്യനാഥനായ ഭഗവാന് രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണു ധര്‍മ്മശാസ്താവ്.
അമൃതകലശം കൈയില്‍ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകള്‍ കേരളത്തിലുണ്ട് (തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കല്‍പ്പങ്ങള്‍ കൂടി ചേര്‍ന്ന ശാസ്താ ഭാവമാണിത്. അമൃതത്വം നല്കുന്നവൻ ആണ് ശാസ്താവ്.
ഭഗവാന് ഭക്തര്‍ക്കു തരുന്ന അമൃത് എന്താണ്?മരണമില്ലാതാക്കാനുള്ള അമൃതാണോ ?
അതോ ജനിമൃതികളില്‍ നിന്നു രക്ഷനേടാനുള്ള അമൃതജ്ഞാനമാണോ ?.
ഭഗവദ്ഗീതയില്‍ കൃഷ്ണന് സൂചിപ്പിക്കുന്ന ധര്‍മ്മാമൃതമാണു (ഭഗവദ്ഗീത ഭക്തിയോഗം നോക്കുക) ശാസ്താവു നല്‍കുന്നത്. ആത്മാവിന്റെ നിത്യതയിലേക്കു നയിക്കുന്ന ധര്‍മ്മാമൃതം കൈയില്‍ ധരിച്ച ദേവന് എന്നു അറിഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ധര്‍മ്മശാസ്താവിനെയാണു വസിഷ്ഠ പരശുരാമാദി മഹര്‍ഷിമാര്‍ അമൃതകലശ ഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.
കേരളത്തിലെ ചില ശാസ്താ ക്ഷേത്രങ്ങള്‍ ചികിത്സാ കേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചന്‍കോവില്‍ ക്ഷേത്രവും ഉദാഹരണങ്ങള്‍. അച്ചന് കോവില്‍ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചന്‍കോവില്‍ ശാസ്താ വിഗ്രഹത്തിന്റെ വലതു കൈയില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സര്‍പ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളില്‍ വെച്ച് ആര്‍ക്കെങ്കിലും സര്‍പ്പദംശനമേറ്റാല്‍ അവരെ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു പതിവ്. ശാസ്താവിന്റെ കൈയിലെ ചന്ദനം മുറിവില്‍ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണു വിശ്വാസം. വിഷം തീണ്ടിയവരേയും കൊണ്ട് അര്‍ദ്ധരാത്രിയിലാണു എത്തുന്നതെങ്കിലും ശ്രീകോവില്‍ നടതുറന്ന് മേല്‍ശാന്തി ചന്ദനം നല്‍കണമെന്നതാണു ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചന്‍കോവില്‍ ക്ഷേത്രത്തിനു ചുറ്റുമുള്ളവര്‍ക്ക് സര്‍പ്പദംശനം ഏല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതല്‍ ആയിരുന്നു. അതുകൊണ്ടു തന്നെ സംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിര്‍വഹിക്കേണ്ടിയിരുന്നു.
തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങള്‍ക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്. ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായര്‍ക്ക് സ്വപ്നത്തില്‍ ശാസ്താവ് പറഞ്ഞു നല്‍കിയതാണു എണ്ണയുടെ കൂട്ട്. എണ്‍പത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേര്‍ത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണു ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയില്‍ വിശദമാക്കുന്നുണ്ട്.
ആത്മീയ ഉന്നതിയ്ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങള്‍ക്കുള്ള മരുന്നും നല്കുന്ന വിധത്തില്‍ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങള്‍ നിലകൊണ്ടിരുന്നത് എന്നു സാരം
ഗരുഡ മഹിമകൾ
തിരുപ്പതിയിലുള്ള ഏഴു മലകളിൽ ഒന്നിനെ ഗരുഡാചലം എന്ന് പറയുന്നു.
ഏത് പ്രധാനപ്പെട്ട പ്രവർത്തിയും തുടങ്ങുന്നതിനു മുൻപായി ഗരുഡനെ ധ്യാനിച്ച് ഗരുഡസ്തുതി ചൊല്ലിപ്രാർത്ഥിച്ചു തുടങ്ങിയാൽ കാര്യസിദ്ധിയു ണ്ടാവും എന്നതാണ് വിശ്വാസം.
ഗരുഡ ഉപാസന ചെയ്താൽ മാനസികരോഗം, വായുരോഗം, ഹൃദ്രോഗം, തീരാവിഷരോഗങ്ങൾ എന്നിവയ്ക്ക്അതിവേഗം ശമനം കിട്ടുമെന്ന് സ്വാമിദേശികൻ തന്റെ ഗരുദണ്ഡകം എന്ന കൃതിയിലൂടെ അരുളി ചെയ്തിട്ടുണ്ട്.
ഗരുഡന്റെ അനുഗ്രഹമുണ്ടെങ്കിൽ നല്ല ഓർമ്മശക്തി, വേദാന്ത ജ്ഞാനം, വാക്ചാതുരിഎന്നിവയുണ്ടാകുമെന്ന് ഈശ്വര സംഹിതയിൽ പറയുന്നു.
ഗരുഡന്റെ അനുഗ്രഹമുണ്ടെങ്കിൽ പല അപൂർവശക്തികളും സിദ്ധിക്കുമെന്ന് പത്മപുരാണത്തിലെ നാല്സ്തുതികളിൽ പറയുന്നു.
ശ്രീവില്ലി പുത്തൂർ ക്ഷേത്രത്തിൽ ശ്രീമഹാ വിഷ്ണുവിനൊപ്പം തന്നെ ശ്രീകോവിലിൽ ഗരുഡനേയുംഎഴുന്നെള്ളിച്ച് ബഹുമാനിക്കപ്പെടുന്നു.
അഥർവ്വ വേദത്തിൽ വരുന്ന മുപ്പത്തിരണ്ട് വിദ്യകളിൽ ഗരുഡ വിദ്യക്കാണ് പ്രഥമ സ്ഥാനം.
ഗരുഡന്റെ നോട്ടത്തിന്റെ പ്രത്യേകതയെക്കുറിച്ച് ആദിശങ്കരൻ കന്ത്രിമ ങ്കേഭ്യ എന്ന ഇരുപത്തി ഒന്നാംസ്തുതിയിൽ വിവരിച്ചിട്ടുണ്ട്.
കാർകോടകൻ എന്ന നാഗത്തിന്റെ പേരുപറഞ്ഞാൽ ഏഴരശനി ദോഷം അകലുമെന്നാണ് ഐതിഹ്യം. ആകാർക്കോടക നാഗം ഗരുഡനിൽ അടക്കമാണ്.
ഗരുഡനെ കൊടിയാക്കിയതുകൊണ്ടാണ് ശ്രീ കൃഷ്ണൻ ശിശുപാലനെ വെല്ലാനായതെന്ന് ഭാഗവതത്തിൽപറയുന്നു.
മൗര്യന്മാർ ഗരുഡനെ തങ്ങളുടെ ഭാഗ്യദേവനായി വണങ്ങിപോരുന്നു.
കുമാര ഗുപ്ത, സമുദ്രഗുപ്ത ചക്രവർത്തിമാർ തങ്ങളുടെ കാലത്ത് നാണയങ്ങളിൽ ഗരുഡ മുദ്രപതിച്ചതുകൊണ്ട് സുഭിക്ഷം വർദ്ധിച്ചിരുന്നുവെന്ന് ചരിത്രം.
ആകാശത്ത് ഗരുഡനെ കാണു ന്നതും ഗരുഡന്റെ ശബ്ദം കേൾക്കു ന്നതും ശുഭശകുനമായി കരുതപ്പെടുന്നു.
ഗജേന്ദ്രൻ എന്ന ആനയെ മുതല യിൽ നിന്നും ഗരുഡാരൂഢനായ ശ്രീമഹാവിഷ്ണു രക്ഷിച്ചത് ഒരുഅക്ഷയതൃതീയ ദിവസമാണ്.
ഗരുഡന്റെ മഹത്വമോതുന്ന "ഗരുഡപത്ത് സ്തുതി" വീടിന്റെ പ്രവേശന കവാടത്തിൽ ഘടിപ്പിച്ചുവെച്ചാൽ ആവീട്ടിൽ വിഷജന്തുക്കൾ പ്രവേശിക്കില്ലാ എന്നാണ് വിശ്വാസം
അശ്വമേധസഹസ്രാണി
അശ്വമേധസഹസ്രാണി
സത്യം ച തുലയാ ധൃതം
അശ്വമേധസഹ്രസാദ്ധി
സത്യമേവ ∫തിരിച്യതേ.
✨✨✨✨✨✨✨✨✨✨✨
ആയിരം അശ്വമേധങ്ങളേയും സത്യത്തേയും തുലാസ്സിൽ തൂക്കം നോക്കിയപ്പോൾ അശ്വമേധസഹസ്രത്തേക്കാൾ സത്യം ഭാരം കൂടിയതെന്നു കണ്ടു.
✨✨✨✨✨✨✨✨✨✨✨
താഴ്വരകളെ സ്പർശിക്കാതെ കൊടുമുടികളിൽ എത്തുന്നവർക്ക് താഴെ നിൽക്കുന്നവന്റെ വളർച്ചയോ തളർച്ചയോ മനസ്സിലാകില്ല...
ഒരു ദിനമെങ്കിലും മണ്ണിൽ ചവിട്ടി നിന്നിട്ടുള്ളവർക്ക് മാത്രമേ, ചിറകുകൾ നഷ്ടപ്പെട്ടവരെ മനസ്സിലാകൂ, ഒരുതവണയെങ്കിലും അവസാന സ്ഥാനത്തായവർക്കേ, ഒന്നാമതെത്തുമ്പോഴും പിന്നിലുള്ളവരെ പരിഗണിക്കാനാകൂ.....
എല്ലാവരുടെയും മുകളിൽ സ്ഥാനം നേടാൻ എളുപ്പമാണ്; എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം നേടാനാണ് ബുദ്ധിമുട്ട്...
താഴെത്തട്ടിൽ നടത്തുന്ന ഓരോ യാത്രയുടെയും സ്വകാര്യ ലക്ഷ്യം ‘തലവനാകണം’ എന്നതാണെങ്കിൽ ആ യാത്രയിലെ കർമങ്ങൾക്ക് ഉദ്ദേശ്യശുദ്ധിയോ മികവോ ഉണ്ടാകില്ല....