ഒരിക്കൽ ദുർവ്വാസാവ് മഹർഷി ദ്വാരകയിൽ എത്തി. ശ്രീകൃഷ്ണനും രുഗ്മിണിയും ചേർന്ന് ദുർവ്വാസാവിനെ വേണ്ട വിധം സ്വീകരിച്ചു.
എന്നാൽ മഹാശുണ്ഠിക്കാരനായ ദുർവ്വാസ്സാവ് അവരോട് ദേഷ്യപ്പെട്ടു. കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ചു.കൃഷ്ണനോടും രുഗ്മിണിയോടും ഓരോരോ കാര്യങ്ങൾ ചെയ്തു തരാൻ ആജ്ഞാപിച്ചു. അവരിരുവരും ഓരോരോ കാര്യങ്ങൾ ചെയ്യാൻ ഓടി നടക്കുന്നതിടയിലാണ് മറ്റൊരാജ്ഞ! കൃഷ്ണാ! നിങ്ങളിരുവരും അകത്ത് ചെന്ന് അല്പം പായസം ഉണ്ടാക്കി ക്കൊണ്ടു വരു.''
അതിഥിയെ സന്തോഷിപ്പിക്കേണ്ടത് വീട്ടുകാരുടെ ചുമതലയല്ലേ? കൃഷ്ണനും രുഗ്മിണിയും ചേർന്ന് ഉഗ്രനൊരു പായസം വെച്ചു.കുട്ടികളെ കൊതി വരുന്നു. അല്ലേ?
അപ്പോൾ ദുർവ്വാസാവ് പറഞ്ഞു "കൃഷ്ണാ പായസം എനിക്ക് വേണ്ട.' അതെടുത്ത് സ്വന്തം ദേഹത്ത് പുരട്ടു"
പറഞ്ഞതു കേൾക്കാതിരുന്നാൽ അദ്ദേഹത്തിന് കലികയറും അതുകൊണ്ട്
"പാവം കൃഷ്ണൻ " പായസമെടുത്ത് ദേഹം മുഴുവൻ തേച്ചു കാൽ വെള്ളയിലൊഴികെ.!
ഉടൻ വന്നു അടുത്ത ആജ്ഞ " ഉം, ഇനി ഒരു തേരു കൊണ്ടുവരു "കൃഷ്ണൻ തേരുമായി എത്തി.
കൃഷ്ണനേയും രുഗ്മിണിയേയും കുതിരകളാക്കി ദുർവ്വസാവ് രഥത്തിൽ കയറി.രഥം ഒരു കാട്ടിലേക്ക് പാഞ്ഞു. ഇടക്കിടെ ദുർവ്വാസാവ് ചാട്ട കൊണ്ട് ഇരുവരേയും മാറി മാറി അടിച്ചു.കൃഷ്ണനും രുഗ്മിണിയും പരാതിയൊന്നും പറഞ്ഞില്ല
ഒടുവിൽവനാന്തരത്തിൽ തേരു നിർത്തി. ദുർവ്വാസാവ് ശാന്തനായി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കൃഷ്ണനെ ഇങ്ങനെ അനുഗ്രഹിച്ചു. " ശരീരത്തിൽ പായസം പുരണ്ട സ്ഥലത്തൊന്നും അമ്പ് ഏല്ക്കുകയില്ല.
കാലിൽ പായസം പുരളാത്ത ഭാഗത്ത് അമ്പു കൊണ്ട് പില്ക്കാലത്ത് ശ്രീകൃഷ്ണൻ മരിക്കുന്നത്-