ശാന്തമായി കാത്തിരിക്കുവാൻ കഴിയുന്ന ഒരാൾ സ്വാഭാവികമായും ധ്യാനാശീലനായിരിക്കും നന്ദിയും അതുപോലെ തന്നെയാണ്...
നൂറു ശതമാനം ഉണർവ്വോടെ അന്തരാത്മാവിൽ ലയിച്ചിരിക്കുക അതാണ് ധ്യാനം.. നന്ദി ചെയ്യുന്നതും അതു തന്നെ .
നാളെ മഹാദേവൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും എന്ന പ്രതീക്ഷയോടെയല്ല നന്ദി കാത്തിരിക്കുന്നത്.
മഹാദേവനോട് നമ്മൾ പ്രാർത്ഥിക്കുമ്പോഴും നമ്മുടെ മനസ്സും നന്ദിയുടേത് പോലെയാകണം.
തികച്ചും ശാന്തവും സുന്ദരവുമായ മനസ്സ്.
ആഗ്രഹങ്ങൾ തീർത്തും ഒഴിഞ്ഞ് ശിവനിൽ ലയിച്ച മനസ്സ്.
ഭഗവാന്റെ മുൻപിൽ നിശ്ചിന്തനായി കാത്തിരിക്കുവാനുള്ള അവസരം അതുതന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം 🙏🏻
ശിവ! ശങ്കര! ശർവ്വ! ശരണ്യ !വിഭോ !
ഭവസങ്കടനാശന! പാഹി ശിവ!
കവിസന്തതി സന്തതവും തൊഴുമെൻ -
ഭവനാടകമാടുമരുമ്പൊരുളേ!