വെയില്‍സിലെ ഗണിത വിദ്വാനായിരുന്ന ജോണ്‍സിന്റെ മകന്‍ വില്യം ജോണ്‍സ് 1783 ല്‍ ആണ് കൊല്‍ക്കത്തയില്‍ എത്തുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കോടതിയിലെ ന്യായാധിപനായിട്ടാണ് അദ്ദേഹം ഭാരതത്തില്‍ എത്തുന്നത് പ്രാദേശിക ഭാഷയായ വെല്‍ഷിനും ഇംഗ്ലീഷിനും പുറമേ ക്ലാസിക്കല്‍ ഭാഷകളായ ഗ്രീക്കും ലാറ്റിനും പഠിച്ചിട്ടുള്ള ജോണ്‍സ് കൃത്യമായ ചില പ്രത്യേക ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സംസ്‌കൃത ഭാഷ പഠിക്കുവാന്‍ നിശ്ചയിച്ചു. മ്ലേഛഭാഷ സംസാരിക്കുന്ന വിദേശിയെ ആരാണ് സംസ്‌കൃതം പഠിപ്പിക്കുവാന്‍ തയ്യാറാവുക? ഒരു പാട് ശ്രമങ്ങള്‍ക്കൊടുവില്‍, വലിയ സാമ്പത്തിക പരാധീനതകളുള്ള ഒരു സാധു ബ്രാഹ്മണന്‍ ജോണ്‍സിനെ പഠിപ്പിക്കാമെന്നേറ്റു; അധ്യാപകന്‍ നിബന്ധനകള്‍ വെച്ചു. പഠിക്കാന്‍ തന്റെയടുത്തു വരണം, വരുമ്പോള്‍ ഗംഗയില്‍നിന്ന് വെള്ളം കൊണ്ടുവന്ന് തളിക്കണം, പഠനം കഴിഞ്ഞ് തിരിച്ചുപോകുമ്പോഴും ഗംഗാജലം കൊണ്ട് ജോണ്‍സ് ഇരുന്ന സ്ഥലം ശുദ്ധിയാക്കണം. ഇതെല്ലാം ജോണ്‍സ് തന്നെ ചെയ്യണം. വിദേശിയായ സായിപ്പിനെ ചാണകം വിരിച്ച തറയില്‍, വീടിനു വെളിയില്‍ ഇരുത്തി, അല്‍പം ദൂരെ മാറിയിരുന്ന് ആ സാധു ബ്രാഹ്മണന്‍ സംസ്‌കൃതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു.
വിഖ്യാതമായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോളേജ് ചാപ്പലില്‍ വിശാലമായ ചുവരില്‍ വലിയൊരു ശില്പം കൊത്തിവെച്ചിരിക്കുന്നതു കാണാം. സര്‍ ജോണ്‍ വില്യംസ് ഒരു ഉയര്‍ന്ന കസേരയിലിരുന്ന് എഴുതുന്നു. താഴെ നിലത്ത് മൂന്നു ബ്രാഹ്മണര്‍ ഇരുന്ന് എന്തോ എഴുതിയെടുക്കുന്നു. ആ ശില്പത്തിനടിയില്‍ ഇങ്ങനെ എഴുതിയതു കാണാം- ഹിന്ദുക്കള്‍ക്ക് അവരുടെ നിയമത്തെ നല്‍കിയ സര്‍ ജോണ്‍ വില്ല്യംസ്. ഉന്നത വംശത്തില്‍ പിറന്ന സായിപ്പിന് തങ്ങള്‍ ഭരിക്കുന്ന നാട്ടിലെ അപരിഷ്‌കൃതരില്‍ നിന്നും നിയമം പഠിക്കേണ്ടി വന്നു എന്നു പറയുന്നത് ചിന്തിക്കാനാവുമോ? ഈ ഒരു ചിത്രവും അതിന്റെ പശ്ചാത്തലവും സംസ്‌കൃതം പഠിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ത്യാപഠനപ്രണയികളുടെ കാഴ്ചപ്പാട് പുറത്തുകൊണ്ടുവരുന്നു.
ഈ വിഷയം ഇവിടെ ഇപ്പോള്‍ ചര്‍ച്ചചെയ്യുവാന്‍ കാരണം രാജീവ് മല്‍ഹോത്ര എന്ന ഗവേഷകപ്രതിഭയുടെ Battle for Sanskrit എന്ന പുസ്തകമാണ്. സംസ്‌കൃതത്തിനും സംസ്‌കൃതിയ്ക്കും വേണ്ടി ഒരു യുദ്ധം.
ഭാരതത്തിലെ സര്‍വ്വകലാശാലകളിലെ മുതിര്‍ന്ന ചരിത്രഗവേഷകരോടും ഇന്‍ഡോളജി എന്ന വിഷയത്തിന്‍ കീഴില്‍ വരുന്ന ഭാരതപഠനങ്ങള്‍, ഇവയില്‍ പഠനം നടത്തുന്നവരോടും വേദവിഭാഗത്തില്‍ ഗവേഷണം നടത്തുന്നവരോടും ചില ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാം. നിങ്ങള്‍ വായിച്ചിട്ടുള്ളതോ കേട്ടിട്ടുള്ളതോ ആയ വേദഭാഷ്യങ്ങള്‍ ഏതാണ്,ആരുടെയൊക്കെയാണ്? വായിച്ചവര്‍ വളരെ കുറവാണ്, എന്നാല്‍ പ്രൊഫ: മാക്‌സ് മുള്ളറുടെ പേര് എല്ലാവര്‍ക്കും കാണാപ്പാഠമാണ്. ഗ്രിഫിത്തിന്റെയും വിന്റര്‍ നിറ്റ്‌സിന്റെയും പേരുപറയുന്നവരും കുറവല്ല. സംസ്‌കൃതവിഭാഗത്തിന്‍ കീഴില്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സായണാചാര്യരേയും വായിച്ചിട്ടുണ്ട്. ഉവ്വടന്റെയും മഹീധരന്റെയും പേരുകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇവരും ആശ്രയിക്കുന്നത്
മാക്‌സ് മുള്ളറുടെ വേദഭാഷ്യം തന്നെ. എന്തുകൊണ്ടാണ് മുള്ളറുടെ ഭാഷ്യം ഇപ്പോഴും പ്രാമാണികമായി കരുതുന്നത്. ഇത് അക്കാദമിക ലോകത്ത് ഒരു ചോദ്യം പോലുമല്ല. 1999 ല്‍ ആണ് ശങ്കര്‍ ബി. ചാണ്ഡേക്കര്‍ പൂനെ യൂണിവേഴ്‌സിറ്റിയില്‍ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. എത്രയോ വര്‍ഷം മുന്‍പ് ആരംഭിച്ച ഗവേഷണം 99 വരെ നീളാന്‍ കാരണമെന്തായിരുന്നു എന്ന് അദ്ദേഹത്തോടു ചോദിച്ചു. cotsnitution of the univ-erse in v-edic literature with special reference to shri mayananda chaithanya. എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. പക്ഷേ അദ്ദേഹത്തിന്റെ ഗൈഡ് ഡോ. കെ.എസ്. ലാല്‍ മാക്‌സ്മുള്ളര്‍ ആദിയായ വൈദേശിക ഭാഷ്യകാരന്‍മാരെ ഗവേഷണ പ്രബന്ധത്തില്‍ ഉദ്ധരിക്കാത്തതുകാരണം തന്റെ വിയോജനം രേഖപ്പെടുത്തി. വേണ്ടത്ര ഇന്ത്യന്‍ ഭാഷ്യകാരന്‍മാരുടെ അഭിപ്രായങ്ങളേയും വീക്ഷണങ്ങളേയും തെളിവുകളായി നിരത്തിയ പ്രബന്ധത്തില്‍ ഗ്രിഫിത്തിന്റെയും മറ്റും പേരില്ലാത്തതിനാല്‍ ചാണ്ഡേക്കര്‍ക്ക്, അവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി തിസീസ് പുനഃസമര്‍പ്പിക്കേണ്ടിവന്നു. ഇത് ഇന്ത്യന്‍ അക്കാദമിക ലോകത്തെ ഒറ്റപ്പെട്ട സംഭവമല്ല. അങ്ങനെയുള്ളപ്പോള്‍ ആധുനിക വേദഭാഷ്യകാരന്‍മാരായ മഹര്‍ഷി ദയാനന്ദനേയും, അരവിന്ദനേയും ദാമോദര്‍ സാത്വലേക്കറേയും കേട്ടിട്ടുണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമാണ്.
ഇന്നു ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ വേദപണ്ഡിതന്‍ ആരാണെന്ന ചോദ്യത്തിന് കാശിയിലേയോ ഹരിദ്വാറിലേയോ ഗുരുകുലങ്ങളില്‍ വേദത്തെ ജീവിതമായിക്കണ്ട് ഉപാസിക്കുന്ന ആചാര്യന്‍മാരുടെ പേരോ ശാങ്കരമഠത്തിലെ ആചാര്യന്‍മാരുടെ പേരോ അല്ല ആരും പറയുക മറിച്ച് അമേരിക്കയിലെ ഹിന്ദുസംഘടനകളോട് നിരന്തരം പോരടിക്കുന്ന, തികഞ്ഞ ക്രിസ്തുമതമൗലികവാദിയായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.മൈക്കേല്‍ വിറ്റ്‌സലിന്റെ പേരാണ് ഉദ്ധരിക്കപ്പെടുക. ജപ്പാനിലെ ക്യോട്ടോ സര്‍വണ്ട കലാശാലയിലെ പ്രൊഫ. യാസുകേ ഐകാരിയുടേയും (Yasuke Ikari) പോളണ്ടിലെ ക്രാകോവ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.സെസാറിഗാള്‍വിച്ചിന്റെയും (prof. Cezary Galewicz) പേരുകളും ചേര്‍ത്തുപറഞ്ഞേക്കും. ഇവര്‍ ആരും തന്നെ വേദങ്ങള്‍ സ്വതപ്രമാണമാണ് എന്ന് അംഗീകരിക്കുന്നവരല്ല. വേദങ്ങളുടെ അപൗരുഷേയതയെ അംഗീകരിക്കുന്നവരല്ല. സന്ധ്യാവന്ദനാദി വൈദിക ആചരണങ്ങളെ ആചരിക്കുന്നവരുമല്ല.ആചാരഹീനോ ന പുനന്തി വേദാഃ ആചരിക്കാത്തവനെ വേദങ്ങള്‍ക്കുപോലും ശുദ്ധീകരിക്കാനാവില്ല എന്ന മനുവാക്യം കേള്‍ക്കാത്തവരോ മനസ്സിലാക്കാത്തവരോ ആണ് ഇന്‍ഡോളജിസ്റ്റുകള്‍ എന്നും മറ്റുമുള്ള പട്ടം സ്വയം എടുത്തണിഞ്ഞ് പണയം വെക്കപ്പെട്ട ഇന്ത്യന്‍ അക്കാദമിക ലോകത്തിന്റെ ഗതി വിഗതികളെ നിയന്ത്രിക്കുന്നവര്‍. ഇതു തുറന്നു പറയുവാന്‍, അവരെപ്പോലുള്ള അന്യരെ (ീൗെേശറലൃ)െ കുറിച്ച് പഠിക്കുവാന്‍ ആരും തന്നെ ഗൗരരവപൂര്‍വ്വം ശ്രമിച്ചിരുന്നില്ല. രാജീവ് മല്‍ഹോത്രയുടെ Bttale for Sanskrit എന്ന ഗ്രന്ഥത്തിന്റെ പ്രാധാന്യം അവിടെയാണ്.
ചൈനീസ് ഭാഷയെക്കുറിച്ചും സംസ്‌ക്കാരത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഏതുഭാഷയില്‍ എവിടെയാണ് നടക്കുന്നത് അദ്ദേഹം ചോദിക്കുന്നു- മാന്‍ഡറിന്‍ ഭാഷയില്‍, ചൈനയില്‍ ഇതാണ് ഉത്തരം. ജപ്പാന്‍ പഠനങ്ങള്‍ നടക്കുന്നത് ജപ്പാന്‍ ഭാഷയില്‍, ജപ്പാനില്‍. റഷ്യന്‍ പഠനങ്ങള്‍ നടക്കുന്നത്, റഷ്യന്‍ ഭാഷയില്‍, റഷ്യയില്‍. ഭാരതപഠനങ്ങള്‍ നടക്കുന്നത്?ഇംഗ്ലീഷ് ഭാഷയില്‍ ഹാര്‍വാര്‍ഡിലും കൊളംബിയയിലും ഓക്‌സ്‌ഫോര്‍ഡിലും! ഇതെന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് കോളനി ഭരണകാലത്തെ അടിമത്തത്തില്‍ നിന്നും തങ്ങളുടെ ബുദ്ധിയെ മോചിപ്പിച്ചിട്ടില്ലാത്ത ഇന്ത്യക്കാര്‍ ഇങ്ങനെ മറുപടി കൊടുക്കും- ‘നമ്മളെക്കുറിച് വിദേശികള്‍ പഠിക്കുന്നുവെങ്കില്‍ നാം അഭിമാനിക്കുകയല്ലേ വേണ്ടത്?’ സായിപ്പിന്റെയും വാദം ഇതു തന്നെ.’ഞങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഠനങ്ങളാണ് നിങ്ങളെക്കുറിച്ച് നടത്തുന്നത്. നിങ്ങള്‍ അതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്?’ ഭാരതത്തില്‍ നിന്നും കട്ടുകൊണ്ടുപോയ കോഹിനൂര്‍ രത്‌നം ജോര്‍ജ് അഞ്ചാമന്‍ തന്റെ കിരീടത്തില്‍ അണിഞ്ഞതിന്റെ അനൗചിത്യം ചോദിച്ചപ്പോള്‍ രാജാവ് ഇങ്ങനെ മറുപടി പറഞ്ഞുവത്രേ.’ചക്രവര്‍ത്തി അവരുടെ രത്‌നമാണ് തന്റെ കിരീടത്തില്‍ വെക്കുന്നത് എന്നതില്‍ അവര്‍ അഭിമാനിക്കുകയല്ലേ വേണ്ടത്?’ മല്‍ഹോത്ര ഈ ചിന്താഗതിക്കാരെ കണക്കിനു പരിഹസിക്കുന്നു. ഈ ഗവേഷണഗ്രന്ഥം ഏറ്റവും കൂടുതലായി പഠിച്ചത് ഒരു സംസ്‌കൃതപണ്ഡിതനെക്കുറിച്ചാണ്. ഭാരതം പത്മശ്രീകൊടുത്ത് ആദരിച്ച പ്രൊഫ: ഷെല്‍ഡന്‍ പൊള്ളോക്ക്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃത അധ്യാപകന്‍. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയല്ല രാജീവ് മല്‍ഹോത്ര തന്റെ പഠനം നടത്തിയിട്ടുള്ളത്. ഭാരതത്തിന്റെ അനവദ്യസുന്ദരമായ പാരമ്പര്യത്തില്‍ നിന്നും പിറവിയെടുത്തതും ആധുനിക ഭാരതീയര്‍ ഉപേക്ഷിച്ചതുമായ ‘പൂര്‍വ്വപക്ഷം’ എന്ന ആശയത്തെയാണ് അദ്ദേഹം പുനരവതരിപ്പിച്ചിരിക്കുന്നത്. എന്താണീ പൂര്‍വ്വപക്ഷം?
എനിക്ക് ഒരു ആദര്‍ശവും അഭിപ്രായവും കാഴ്ചപ്പാടും ഉണ്ടായിരിക്കും. അതിനെ എതിര്‍ക്കുന്ന ഒരു മറുപക്ഷവും ഉണ്ടായിരിക്കും. ഇനി അവര്‍ എന്നെ എതിര്‍ക്കുന്നില്ല എന്നുതന്നെയിരിക്കട്ടെ, എന്റെ ആശയത്തിന് അന്യമായ മറ്റൊരു ആശയം അത് എന്തുതന്നെയായാലും അതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഈ ധാരണയാണ് പൂര്‍വ്വപക്ഷം. ഈ പൂര്‍വ്വപക്ഷം എതിരാളിയെ ആക്ഷേപിക്കാനോ വിലകുറച്ചു കാണുവാനോ അല്ല,മറിച്ച് ആശയഗതിയുടെ ഏതൊരു തലത്തിലാണ് അവര്‍ നില്‍ക്കുന്നത് എന്ന് ഞാന്‍ അറിയണം. അവര്‍ ആരായിരുന്നു? ആരാണ്? ഏതറ്റംവരെ അവര്‍ക്കുപോകാം? എന്താണ് അവരുടെ ലക്ഷ്യം? എന്തൊക്കെയാണ് അവരൊക്കെ ഉപകരണങ്ങള്‍? എന്താണ് അവരുടെ ചിന്താശൈലി? തുടങ്ങി അവരെക്കുറിച്ച് സമഗ്രമായി പഠിച്ച് അതിനെ അവതരിപ്പിക്കുന്ന ഭാരതത്തിന്റെ രീതിയാണ് പൂര്‍വ്വപക്ഷം. ഇത് നമുക്ക് ആദിശങ്കരാചാര്യരുടെ കൃതികളില്‍ സമൃദ്ധമായികാണാം. സാംഖ്യന്‍മാരേയും, നൈയ്യായികന്‍മാരേയും, ബൗദ്ധന്‍മാരേയും,ചാര്‍വാകന്‍മാരേയും പൂര്‍വ്വപക്ഷത്തിലാണ് ആചാര്യന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍വ്വപക്ഷം കൃത്യമായി അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ഉത്തരപക്ഷം അഥവാ സിദ്ധാന്തപക്ഷം അതായത് തന്റെ കാഴ്ചപ്പാട് സമര്‍ത്ഥിക്കുകയായി. ഇതാണ് ഭാരതീയ ശാസ്ത്രപാരമ്പര്യം.
ഇങ്ങനെയൊരു ഗ്രന്ഥം താന്‍ ഏതൊരു സാഹചര്യത്തിലാണ് എഴുതുന്നത് എന്ന് ആമുഖത്തില്‍ രാജീവ് മല്‍ഹോത്ര പറയുന്നു. ”2014 ല്‍ ആഗസ്റ്റില്‍ ശൃംഗേരിയിലെ ശാരദാപീഠത്തിന്റെ ആധികാരികതയെത്തന്നെ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു ഭീഷണിയെക്കുറിച്ചു ഞാന്‍ അറിഞ്ഞു. ന്യൂയോര്‍ക്കിലെ അതിസമ്പന്നരായ ഒരുപറ്റം ഇന്ത്യക്കാര്‍ ശൃംഗേരി മഠത്തിലെ ഭരണാധികാരികളുമായി ചേര്‍ന്ന് അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ആദിശങ്കരന്റെപേരില്‍ ഒരു ചെയര്‍ ആംരംഭിക്കാന്‍ തീരുമാനിച്ചു. (SVBF Adi Sankara Chair in Hindu Religion and Philosophy). അതിനായി 24 കോടിയിലധികം രൂപ (40 ലക്ഷം ഡോളര്‍) ശേഖരിക്കുകയും ചെയ്തു. ഈ ചെയര്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഭാരതത്തിലെ മറ്റ് മഠങ്ങളുടേയും പേരില്‍ അമേരിക്കയിലെ വിവിധയൂണിവേഴ്‌സിറ്റികളില്‍ ചെയര്‍ തുടങ്ങുവാന്‍ പോകുന്നകാര്യം ഡോണര്‍മാരില്‍പ്പെട്ട ഒരാള്‍ എന്നെ അറിയിച്ചു. വിവിധ ഹൈന്ദവപ്രസ്ഥാനങ്ങളുടെ ഔദ്യോഗിക അംബാസിഡര്‍മാരാകും ഈ ചെയറുകള്‍.
ഈ ചെയറുകള്‍ എങ്ങനെ നമ്മുടെ പാരമ്പര്യത്തെ വിലകുറക്കുമെന്നറിയാന്‍ കൊളംബിയ സര്‍വ്വകലാശാല മുന്നോട്ടുവെച്ച പ്രൊപ്പോസലിലെ നിബന്ധനകള്‍ നോക്കിയാല്‍ മതിയാകും. ഈ ചെയര്‍ മാനേജ് ചെയ്യുവാന്‍ രണ്ട് കമ്മിറ്റികള്‍ ഉണ്ടാകും. ഒന്ന് ഷെല്‍ഡണ്‍ പൊള്ളോക്ക് അധ്യക്ഷനായുള്ള അക്കാദമിക് ചെയര്‍. രണ്ടാമത്തേത് ഡോണര്‍മാരും ശൃംഗേരി പീഠത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരും അടങ്ങുന്ന ഉപദേശകസമിതി. പണം മുഴുവനും വരുന്നത് രണ്ടാമതു പറഞ്ഞ കമ്മിറ്റിവഴി. ഏതൊക്കെ പണ്ഡിതന്മാരാണ് ചെയറില്‍ ഉണ്ടായിരിക്കേണ്ടത് എന്ന് ഷെല്‍ഡണ്‍ പൊള്ളോക്ക് അധ്യക്ഷനായ കമ്മിറ്റി തീരുമാനിക്കും. വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും, അക്കാദമിക് content വികസിപ്പിക്കുന്നതിലും ചെയറിന്റെ പ്രവര്‍ത്തനത്തിലും മുഴുവന്‍ നിയന്ത്രണവും പൊള്ളോക്കിന്റെ കമ്മിറ്റിക്കായിരിക്കും. ഡോണര്‍മാര്‍ക്ക് യാതൊരു വീറ്റോ അധികാരവും ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി എടുത്ത തീരുമാനങ്ങള്‍ അവരെ അറിയിക്കും അത്രമാത്രം.
ഈ ചെയറുമായി ബന്ധപ്പെട്ട പ്രൊഫസര്‍മാര്‍ ശൃംഗേരി പീഠത്തിന്റെ അതോറിറ്റിയോടുകൂടിയായിരിക്കും ലോകത്തോട് സംസാരിക്കുക. അതായത് ശാങ്കരപീഠങ്ങളെ ലോകത്തിനുമുന്നില്‍ പ്രതിനിധീകരിക്കുക ഈ ചെയറായിരിക്കും എന്ന്. ശൃംഗേരി മഠത്തിന്റെ പേരും പഠനങ്ങള്‍ക്കുമേലുള്ള അധികാരവും പുറമേക്കാര്‍ക്ക് വെച്ചുനീട്ടുന്നത് തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്. ഈ ഉത്തരവാദിത്തം ആരെയാണോ ഏല്‍പ്പിക്കുന്നത് അവരെക്കുറിച്ച് വ്യക്തമായി പഠിക്കാതെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കിലോ, അത് ഗൗരവതരവുമാണ്.
ഇത് അറിഞ്ഞയുടന്‍ ഞാന്‍ ഡോണര്‍മാരുമായി ബന്ധപ്പെടാന്‍ തീര്‍ച്ചയാക്കി. ചിലരെയെല്ലാം കണ്ടു. പൊള്ളോക്കിനേയും മറ്റും കുറിച്ച് കൃത്യമായി പഠിച്ചിട്ടാണോ എന്ന എന്റെ ചോദ്യത്തേിന് – ഡീല്‍ ഉറപ്പിച്ചുകഴിഞ്ഞു- ഒപ്പിടേണ്ട താമസം മാത്രമേയുള്ളൂ എന്നാണ് അവര്‍ പറഞ്ഞത്. അതാത് ഒക്ടോബര്‍ 2014ന് ഇത് പ്രഖ്യാപിക്കും എന്നും അവര്‍ പറഞ്ഞു. ശൃംഗേരി ശങ്കരാചാര്യര്‍ ഇതിനെ അനുഗ്രഹിച്ചിട്ടുണ്ട് എന്നും അവര്‍ എന്നെ അറിയിച്ചു.
കോര്‍പ്പറേറ്റ് മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന കമ്പനി, ഏതൊരു സ്ഥാപനത്തിലാണോ നിക്ഷേപം നടത്തുവാന്‍ പോകുന്നത് ആ കമ്പനിയെക്കുറിച്ച് എല്ലാ വശത്തുനിന്നും പഠിക്കുന്നതിനെ ഡ്യൂഡെലിജന്‍സ് (റൗല റലഹശഴലിരല) എന്നാണ് പറയുക. സനാതന ധര്‍മത്തിന്റെ കാവല്‍പീഠം ഒരു വിദേശ സര്‍വകലാശാലക്ക് നല്‍കുമ്പോള്‍ അതിന്റെ പിന്നിലുള്ളവരെ കുറിച്ച് റൗല റലഹശഴലിരല നടത്തിയിട്ടുേേണ്ടാ എന്ന എന്റെ ചോദ്യത്തിന് തൃപ്\തികരമായ യാതൊരു മറുപടിയും ലഭിച്ചില്ല. മാത്രമല്ല എന്റെ ഇടപെടല്‍ അവരെ അസ്വസ്ഥരാക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ ഭാരതത്തിലെത്തി ശൃംഗേരി പീഠത്തില്‍പ്പോയി ശങ്കരാചാര്യരെ നേരിട്ടു കണ്ടു. അദ്ദേഹത്തില്‍നിന്ന് മഠത്തിന്റെ ഭരണാധികാരികള്‍ പല വിവരങ്ങളും മറച്ചുവെച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. എന്റെ വാക്കുകളെ ശങ്കരാചാര്യര്‍ ക്ഷമയോടെയും കാരുണ്യത്തോടെയും കേട്ടിരുന്നു. ഞാന്‍ ഇതിനെക്കുറിച്ച് ഒരു പഠനം നടത്തി അത് സമര്‍പ്പിക്കുന്നതുവരെയെങ്കിലും ഈ ഡീല്‍ ഒപ്പുവെക്കരുത് എന്ന എന്റെ അപേക്ഷയെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷേ ഈ പുസ്തകം പുറത്തിറങ്ങുന്നവരെയും ആ ഡീല്‍ ഒപ്പുവെച്ചിട്ടില്ല. ഷെല്‍ഡണ്‍പൊള്ളോക്കുമായുള്ള മീറ്റിംഗ് ഞാന്‍ ഡോണര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ ഒരു ദിവസം എനിക്ക് ഷെല്‍ഡണ്‍ പൊള്ളോക്കിന്റെ ഇ-മെയില്‍ വന്നു. അതുകണ്ട് ഞാന്‍ അല്പം അമ്പരന്നു. അഞ്ചുവര്‍ഷം മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ അവസാനം ബന്ധപ്പെട്ടത്, അതും ഒരു ശുഭപര്യവസായി ആയിരുന്നില്ല. സംസ്‌കൃതം ചത്ത ഭാഷയാണ് – സംസ്‌കൃതത്തിന്റെ മരണം എന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയത്തെക്കുറിച്ച് ഞാന്‍ വിമര്‍ശനം ഉന്നയിക്കും എന്ന കാരണത്താല്‍ തമ്മില്‍ ബന്ധപ്പെടുവാന്‍ പോലും അദ്ദേഹം അന്ന് തയ്യാറായിരുന്നില്ല. ഞാന്‍ അദ്ദേഹത്തെ ഒരു കോഫിഷോപ്പില്‍ വെച്ചുകണ്ടു. അദ്ദേഹം എന്നോടു ചോദിച്ചു- ”സംസ്‌കൃതത്തിനും അതിന്റെ പാരമ്പര്യ പഠനത്തിനും വേണ്ടി മുഴുവന്‍ ജീവിതവും ചെലവഴിച്ച ഞാന്‍ ഹിന്ദുമതത്തിന് എതിരാവുമെന്ന് നിങ്ങള്‍ക്കെങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞു? ജീവിതം മുഴുവനും താന്‍ വെറുക്കുന്ന ഒരു പാരമ്പര്യത്തെക്കുറിച്ച് പഠിക്കുവാന്‍ ഒരാള്‍ക്ക് സാധിക്കുമോ? അതിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്കു മാത്രമേ അതിനു സാധിക്കൂ.” പക്ഷേ അദ്ദേഹം പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് ഞാന്‍ നല്‍കിയത്. ”ഇസ്‌ലാമോഫോബിയയെക്കുറിച്ച് പഠിക്കുന്ന പണ്ഡിതന്മാര്‍ അവരുടെ ജീവിതം മുഴുവനും ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ചെലവിടുന്നു. താങ്കളുടെ നിര്‍വചനപ്രകാരം അവര്‍ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നതുകൊണ്ടായിരിക്കണം ആ പഠനങ്ങള്‍ നടത്തുന്നത്.” അദ്ദേഹം എന്റെ വാദത്തെ അംഗീകരിച്ചു. ഭാരതത്തിന്റെ പൂര്‍വപക്ഷസി
ദ്ധാന്തമനുസരിച്ചുള്ള ഒരു പഠനമാണ്, അദ്ദേഹത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ കൃതികളേയും കാഴ്ചപ്പാടുകളേയും കുറിച്ച് ഞാന്‍ നടത്തുവാന്‍ പോകുന്നത്, അത് ഒരിക്കലും വ്യക്തിപരമല്ല എന്നും അദ്ദേഹത്തെ അറിയിച്ചു. 30വര്‍ഷത്തിലധികമായി സംസ്‌കൃത പഠനഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ കൃതികളെ ഏതെങ്കിലും ഭാരതീയര്‍ ഇതുവരെ വിമര്‍ശനവിധേയമാക്കിയിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് – ഇല്ല എന്നായിരുന്നു പൊള്ളോക്കിന്റെ മറുപടി. പക്ഷേ ഞാന്‍ ആരെയും തടഞ്ഞിട്ടില്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശങ്കര ചെയറിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. നിങ്ങള്‍ ശങ്കരന്റെ സാധനപദ്ധതികളെ പിന്‍തുടരുന്നയാളാണോ? തീര്‍ച്ചയായും അല്ല, അദ്ദേഹം പറഞ്ഞു. പുറമേക്കാരന്‍ എന്ന നിലയില്‍ objectiv-e ആണ് എന്റെ പഠനം. ചെയര്‍ തുടങ്ങാന്‍ പണം തന്നവരുടേയും അതിന് അനുഗ്രഹം തന്ന പീഠത്തിന്റെയും ആശയങ്ങള്‍ക്ക് എതിരായി ചെയര്‍ പ്രവര്‍ത്തിക്കില്ല എന്നു പറയാനാവുമോ എന്നു ഞാന്‍ ചോദിച്ചു. ”സാധിക്കില്ല, പക്ഷേ ഇത്തരം തര്‍ക്കങ്ങള്‍ അക്കാദമിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്” അദ്ദേഹം പറഞ്ഞു.
വിദേശ ഇന്‍ഡോളജിസ്റ്റുകള്‍ സംസ്‌കൃതത്തെക്കുറിച്ച് പറയുന്നത്
അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ഉപകരണമാണ് സംസ്‌കൃത ഭാഷ. അതിന് യാതൊരു ദിവ്യത്വവും അവകാശപ്പെടാനില്ല. അത് കൂടുതലായും ഒരു രാഷ്ട്രീയ ഭാഷയാണ്. വേദങ്ങള്‍ക്കും ഉപനിഷത്തുക്കള്‍ക്കും യാതൊരു ദിവ്യതയും കല്പിക്കുവാന്‍ പാടില്ല. യൂറോപ്പുകാര്‍ വംശീയത പഠിച്ചതുപോലും സംസ്‌കൃതഭാഷയില്‍നിന്നാണ്. സംസ്‌കൃതഭാഷയില്‍നിന്നാണ് ഹിറ്റ്‌ലര്‍ നാസിസത്തെ കണ്ടെടുത്തത്. അതുകൊണ്ടാണ് സംസ്‌കൃതത്തിലുള്ള സിംബലുകളെ അദ്ദേഹം സ്വീകരിച്ചത്. ഹോളോക്കാസ്റ്റ് എന്നറിയപ്പെടുന്ന നാസികള്‍ ചെയ്ത കൂട്ടക്കൊലപാതകങ്ങള്‍ക്കുപോലും കാരണം അവര്‍ സംസ്‌കൃതം പഠിച്ചതാണ്. രാമായണം പോലുള്ള പില്‍ക്കാല രചനകള്‍ തികച്ചും രാഷ്ട്രീയ ആയുധങ്ങളാണ്. തുര്‍ക്കികള്‍ ആയിരം വര്‍ഷം മുന്‍പ്ഭാരതത്തെ ആക്രമിച്ചപ്പോഴാണ് രാജാക്കന്മാര്‍ രാമായണത്തെ പുനരവതരിപ്പിച്ചത്. അതായത് ഈശ്വരതുല്യനായ രാജാവ് വിദേശ ആക്രമണകാരിയായ രാക്ഷസനെ കീഴ്‌പ്പെടുത്തുന്ന കഥകള്‍ വ്യാപകമായി പ്രചരിപ്പിച്ചത് വിദേശ ആക്രമണകാരികളുമായി രാജാവിനുവേണ്ടി യുദ്ധം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. അപ്പോള്‍ ദിവ്യതയല്ല രാമായണത്തിന്റെ പ്രസക്തി മറിച്ച് രാഷ്ട്രീയ ആയുധമാണ്.
ഈ ഒരു വാദം തന്നെയാണ് 80കളുടെ അവസാനം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാമാന്ദ സാഗറിന്റെ രാമായണം എന്ന സീരിയലിനെതിരെ പുരോഗമനപക്ഷം എടുത്തുപ്രയോഗിച്ച ആരോപണം. ഇത് ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന് ശക്തി പകരുവാന്‍ വേണ്ടിയായിരുന്നു എന്നുമാണ് കണ്ടുപിടുത്തം. ഈ വാദങ്ങള്‍ ഇന്ത്യന്‍ ബുദ്ധിജീവികളുടെ ബുദ്ധിയില്‍ പിറന്നതല്ല, മറിച്ച് അവര്‍ക്ക് വേണ്ടത് വെച്ചുവിളമ്പുന്ന ഷെല്‍ഡണ്‍ പൊള്ളോക്കിനെപ്പോലുള്ള, സംസ്‌കൃതത്തിന്റെ മരണം ഘോഷിക്കുന് പണ്ഡിതന്മാരില്‍നിന്നും പുറത്തുവന്നതാണ്. ഇതിലും രസകരമായ കണ്ടുപിടുത്തങ്ങള്‍ സംസ്‌കൃതത്തെപ്രതി നടത്തിയ ആളാണ് ഭാരതം പത്മശ്രീ നല്‍കി ആദരിച്ച ഷെല്‍ഡണ്‍ പൊള്ളോക്ക്. അദ്ദേഹം പറയുന്നു-
-സംസ്‌കൃതം നൂറ്റാണ്ടുകള്‍ക്കുമുന്‍പേ തന്നെ മരിച്ചുപോയ ഭാഷയാണ്. ഇന്ത്യയുടെ സാമൂഹിക അടിച്ചമര്‍ത്തലിനും പതനത്തിനും കാരണമായിരുന്നു വൈദികകാലം മുതല്‍ നിലനിന്നിരുന്ന സംസ്‌കൃതഭാഷയുടെ ഘടനയും അതിന്റെ വ്യാകരണവും.
-സംസ്‌കൃതത്തിന്റെ മരണത്തില്‍ മുസ്‌ലീങ്ങള്‍ക്കും ബ്രിട്ടീഷുകാര്‍ക്കും യാതൊരു പങ്കുമില്ല.
– യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങളും ബ്രിട്ടീഷുകാരുമാണ് മരണത്തില്‍നിന്നും സംസ്‌കൃതത്തെ രക്ഷപ്പെടുത്താന്‍ പരിശ്രമിച്ചവര്‍.
– സംസ്‌കൃതത്തെ കൊന്നതിന്റെ ഉത്തരവാദിത്തം ഹിന്ദുരാജാക്കന്മാര്‍ക്കാണ്. രാഷ്ട്രീയ അധികാരത്തിനുവേണ്ടിയുള്ള അവരുടെ പോരാട്ടം സംസ്‌കൃതത്തെ കൈയൊഴിയുവാനും പ്രാദേശികഭാഷകളിലേക്ക് അവരെ അടുപ്പിക്കാനും
കാരണമായി.
-ആചാരങ്ങളിലും പാരമ്പര്യ ഘടനയിലും ഉണ്ടായ അസമത്വം കാരണമാണ് ഹിന്ദു രാജാക്കന്മാര്‍ തരംതാണുപോയത്.
എന്നു തുടങ്ങി നാം മൂക്കില്‍ കൈവെച്ചുപോകുന്ന ബാലിശമായ ആരോപണങ്ങളാണ് ഇന്‍ഡോളജി ഗവേഷകര്‍ക്ക് ഭാരതത്തെക്കുറിച്ച് പറയാനുള്ളത്. പക്ഷേ ഇത് തിരിച്ചറിയാതെ ഭാരതപഠനത്തിനെത്തുന്ന സായിപ്പിന്റെ മുന്നില്‍ കാരണവന്‍മാര്‍ കൈമാറിയ ഓലകള്‍ തുറന്നുവെക്കുന്നവര്‍ നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കുന്നതില്‍ എങ്ങനെയൊക്കെയാണ് കൂട്ടുനില്‍ക്കുന്നത്!
1975-ല്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും ബെര്‍ക്‌ലി യൂണിവേഴ്‌സിറ്റിയും ഫിന്‍ലന്റിലെ ഹെല്‍സിങ്കി സര്‍വകലാശാലയും മുന്‍കൈയെടുത്ത് കേരളത്തിലെ പാഞ്ഞാളില്‍ 12 നാള്‍ നീണ്ടുനില്‍ക്കുന്ന അതിരാത്രം എന്ന ശ്രൗതയാഗം നടത്തി. ഫ്രിറ്റ്‌സ് സ്റ്റാള്‍ എന്ന അമേരിക്കന്‍ ഗവേഷകനായിരുന്നു അതിന്റെ പ്രധാന സംഘാടകന്‍. ഏര്‍ക്കരയുടെ നേതൃത്വത്തില്‍ നടന്ന യാഗത്തിനുശേഷം ഫ്രിറ്റ്‌സ് സ്റ്റാള്‍ അഗ്നി എന്ന പേരില്‍ രണ്ട് ബൃഹദ്‌വോള്യങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ബ്രാഹ്മണ ഇല്ലങ്ങളില്‍ നിത്യസന്ദര്‍ശകനായി. സ്റ്റാളിനെ പിന്തുടര്‍ന്ന് നിരവധി വിദേശ ഗവേഷകന്മാര്‍ കേരളീയ വൈദികപാരമ്പര്യം പഠിക്കാന്‍ എത്തി. സ്റ്റാളിന്റെ യജ്ഞപാരമ്പര്യത്തോടുള്ള ഭക്തി കണ്ട് 2011ല്‍ പാഞ്ഞാളില്‍ വെച്ചു നടന്ന അതിരാത്രത്തിനും അതിന്റെ സംഘാടകര്‍ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്നു. യജ്ഞങ്ങളെ പ്രണയിച്ചു എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റാള്‍2012ല്‍ തായ്‌ലന്റില്‍വെച്ചു മരണപ്പെടുമ്പോള്‍ യജ്ഞത്തെ നിരാകരിച്ച ബുദ്ധമതത്തിന്റെ അനുയായിയായിരുന്നു.
ഒരു വിദേശ ഗവേഷകന്‍ കേരളം പോലുള്ള ഇടത്തെത്തുമ്പോള്‍ പ്രാദേശിക പത്രക്കാര്‍ മുതല്‍ ടെലിവിഷന്‍ ചാനലുകാര്‍വരെ അതിനെ ‘വലിയ’ വാര്‍ത്തയാക്കുന്നു. ഇങ്ങനെ വരുന്നവരെ കുറിച്ച് ആരും ഒരു പഠനവും നടത്തുന്നില്ല. ഏത് സര്‍വകലാശാലയിലെ ഏത് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് വരുന്നത്? എന്താണ് പഠനവിഷയം?ഇതിനു മുന്‍പ് അവര്‍ നടത്തിയ പഠനങ്ങള്‍ എന്തൊക്കെ? അതില്‍ സംസ്‌കൃതത്തെക്കുറിച്ചും വേദങ്ങളെക്കുറിച്ചുമൊക്കെ അവരുടെ നിരീക്ഷണം എന്തായിരുന്നു? അവരുടെ പഠനത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന ചെയറിന്റെ ഉദ്ദേശ്യലക്ഷ്യമെന്ത്? അവരുടെ ഭാരതപഠനങ്ങളുടെ പ്രധാന കാഴ്ചപ്പാട് എന്താണ്?സംസ്‌കൃതത്തിന്റെയോ വേദങ്ങളുടേയോ അപൗരുഷേയത്വത്തെ അംഗീകരിക്കുന്നവരാണോ അവര്‍? ഇതൊന്നും അറിയാതെ തൊലി വെളുത്ത സായിപ്പിനു മുന്നില്‍ ഇല്ലത്തെ അറിവിന്റെ ആമാടപ്പെട്ടി തുറന്നു വെക്കുന്നവര്‍ ഭാരതത്തോടും വേദങ്ങളോടും ചെയ്ത കൊടുംക്രൂരതയെ നാളത്തെ തലമുറ ചോദ്യം ചെയ്യും.
ഇന്ത്യന്‍ പണ്ഡിതന്‍മാരുടെ വിധേയത്വംഭാരതത്തില്‍ പതിനഞ്ചോളം സംസ്‌കൃത സര്‍വ്വകലാശാലകളുണ്ട്. സംസ്‌കൃതത്തിനുവേണ്ടി വിവിധ സര്‍വ്വകലാശാലകളില്‍ നൂറിലധികം ഡിപ്പാര്‍ട്ടുമെന്റുകളുമുണ്ട്. സംസ്‌കൃത അക്കാദമികളുണ്ട്. ഉത്തരാഖണ്ഡ് പോലുള്ള ഒരു സംസ്ഥാനത്തെ ഔദ്യോഗികഭാഷപോലുമാണ് സംസ്‌കൃതം. ഇതൊക്കെ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത നൂറുകണക്കിന് വൈദികഗുരുകുലങ്ങളും പാഠശാലകളുമുണ്ട്. ആശ്രമങ്ങളുടെ കീഴില്‍ ജീവിതം മുഴുവനും സംസ്‌കൃതപഠനത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. പക്ഷേ ഒരു ഇന്ത്യന്‍ പണ്ഡിതന്റേയും വാക്കുകള്‍ അക്കാദമികലോകം ഗൗരവത്തോടെ ചെവികൊള്ളുന്നില്ല, അവര്‍ എഴുതുന്നതും പറയുന്നതും വിദേശപണ്ഡിതന്‍മാര്‍ എഴുതിയതിനനുകൂലമല്ലെങ്കില്‍. ഇന്ത്യന്‍ അക്കാദമിക പണ്ഡിതന്‍മാരെ എങ്ങനെയാണ് വിദേശ സര്‍വ്വകലാശാലകള്‍ വിലക്കുവാങ്ങുന്നത്? വളരെ നിസ്സാരം. 1. വിദേശ യാത്രകള്‍ തരപ്പെടുത്തിക്കൊണ്ട് 2. വിദേശ കോണ്‍ഫറന്‍സുകളില്‍ അവരുടെ പേപ്പറുകള്‍ ക്ഷണിച്ചുകൊണ്ട് 3. ഗവേഷണമോ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനോ അവസരം ഒരുക്കിക്കൊണ്ട് 4. സര്‍വോപരി ഫോര്‍ഡ് ഫൗണ്ടേഷന്‍ പോലെയുള്ള പണം കൊടുപ്പുകാരെക്കൊണ്ട് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പഠനങ്ങള്‍ നടത്തിച്ചുകൊണ്ട്( അത്രയും കാലം അവര്‍ക്ക് മുടക്കം കൂടാതെ വലിയപണം നല്‍കുവാന്‍ ഇതിലൂടെ സാധിക്കുന്നു.) വിദേശ സര്‍വകലാശാലകളില്‍ ഗവേഷണത്തിനെന്നും പറഞ്ഞുപോകുന്ന സംസ്‌കൃത/വേദപണ്ഡിതന്‍മാര്‍ ആര്‍ഷവീക്ഷണമുള്ള പ്രബന്ധങ്ങളാണോ അതോ ഇന്‍ഡോളജിസ്റ്റുകളുടെ കണ്ണിലൂടെയുള്ള ഭാരതപഠനമോ ഏതുമായിട്ടാണ് തിരിച്ചുവരുന്നത് എന്ന് സമൂഹം പഠിക്കാറില്ല. നമ്മുടെ പണ്ഡിതലോകം വില്‍ക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അങ്ങനെയല്ലാത്തവര്‍ക്ക് ഷെല്‍ഡന്‍ പൊള്ളോക്കിനെപ്പോലുള്ള ഇന്‍ഡോളജിസ്റ്റുകളുടെ ഭാഷ വശമില്ല. അവര്‍ എടുത്തുപയോഗിക്കുന്ന സാങ്കേതിക പദാവലികളും പരിചയമില്ല. അതിനാല്‍തന്നെ മറുപടിപറയുവാനും സാധിക്കുന്നില്ല.
ഒരു ഷെല്‍ഡന്‍ പൊള്ളോക് എന്തുകൊണ്ട് ഗവേഷണം നടത്തപ്പെടണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഏതാനും വര്‍ഷം മുന്‍പ് പൊള്ളോക്കിനെ ഉദ്ധരിച്ച് പ്രശസ്ത ഇടതുപക്ഷചരിത്രകാരിയായ ഡോ.റോമില ഥാപ്പര്‍ സംസ്‌കൃതം അടിച്ചമര്‍ത്തലിന്റെ ഭാഷയാണ് എന്നെഴുതിയ ലേഖനം. അതില്‍ അവര്‍ കടമെടുത്തിരിക്കുന്ന ആശയം മുഴുവനും പൊള്ളോക്കിന്റെയാണ്. സംസ്‌കൃതമറിയാത്ത ഇന്ത്യന്‍ ബുദ്ധിജീവികളുടെ ചിന്തയെ നയിക്കുന്നത് സംസ്‌കൃതമറിയുന്ന എന്നാല്‍ അതിനെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു വിദേശപണ്ഡിതനും. പൊള്ളോക്കിനെപ്പോലുള്ള ഇന്‍ഡോളജിസ്റ്റുകളുടെ പഠനം നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള വിഭജനം എത്ര തീവ്രമാണ് എന്നറിയാന്‍ 2014 ല്‍ സംയുക്ത ഇടതുപക്ഷവിദ്യാര്‍ത്ഥിയൂണിയന്‍,ഇപ്പോള്‍ ഏറെ വിവാദം സൃഷ്ടിച്ചിട്ടുള്ള ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പരസ്യപ്പെടുത്തിയ ഒരു നോട്ടീസ് മാത്രം നോക്കിയാല്‍ മതിയാകും.
ഷെല്‍ഡണ്‍ പൊള്ളോക്ക് ഒരു രാഷ്ട്രീയ സിംബലാണ്. ഭാരതീയഭാഷാപാരമ്പര്യം അതിന്റെ ദിവ്യത എല്ലാത്തിനെയും ചോദ്യം ചെയ്യുകയും ആധുനിക ചാര്‍വാകന്‍മാരെ വളര്‍ത്തിയെടുത്തുകൊണ്ടുമിരിക്കുന്ന ഇദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തിയെയാണ് ഇന്‍ഫോസിസ് തലവന്‍ നാരായണമൂര്‍ത്തി ദശലക്ഷത്തിന് ഡോളര്‍ ചിലവുചെയ്ത് ഭാരതത്തിന്റെ പൗരാണികഗ്രന്ഥങ്ങളെ എഡിറ്റുചെയ്ത് പ്രസിദ്ധീകരിക്കുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മാക്‌സ് മുള്ളര്‍ നൂറുവര്‍ഷം മുന്‍പ് 50 പുസ്തകമാണ് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. അതിന് യൂറോപ്പിലും അമേരിക്കയിലുമായിരുന്നു കൂടുതല്‍ പ്രചാരം. ഭാരതത്തില്‍ അത് യൂണിവേഴ്‌സിറ്റികളില്‍ ഒതുങ്ങിനിന്നു. എന്നിട്ടും അതുണ്ടാക്കിയ അപകടങ്ങളെ നാം ഇന്നും തരണം ചെയ്തിട്ടില്ല. അപ്പോഴാണ് മൂര്‍ത്തീസ് ലൈബ്രറി 500 ഓളം ഗ്രന്ഥങ്ങള്‍ പൊള്ളോക്കിന്റെ അധ്യക്ഷതയില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഭാരതം മുഴുവനും കുറഞ്ഞവിലയ്ക്ക് എത്തിക്കുവാന്‍ ശ്രമം തുടങ്ങുന്നത്. സംസ്‌കൃതം എന്ന ഭാഷയുടെ ആവശ്യം പോലും അപ്രസക്തമാക്കും വിധം ഭാഷയുടേയും ആര്‍ഷവീക്ഷണത്തിന്റെയും പരിശുദ്ധിയെ നിരാകരിച്ചുകൊണ്ട് നാളെ നമ്മെത്തേടിവരാന്‍ പോകുന്ന ഈ ‘വിലകുറഞ്ഞ’ പുസ്തകങ്ങള്‍ പാകിസ്താന്റെ കൈയ്യിലുള്ള അണുബോംബിനേക്കാള്‍ നാം ഭയപ്പെടേണ്ടതുണ്ട്.
പൂര്‍വ്വപക്ഷപഠനം ഭാരതത്തില്‍ നിന്ന് അന്യം നിന്നു വെന്ന് നാം കരുതിപ്പോരുന്ന പൂര്‍വ്വപക്ഷപഠനത്തിന്റെ പൂനഃസ്ഥാപനമാണ് രാജീവ് മല്‍ഹോത്ര ഏറെ പരിശ്രമിച്ച് ഇവിടെ നടത്തിയുള്ളത്. ഇതില്‍ നമുക്ക് ഏറെ സന്തോഷമുണ്ട് കാരണം 80 വര്‍ഷങ്ങള്‍ക്കുമുന്‍പാണ് പാശ്ചാത്യപണ്ഡിതര്‍ ഭാരതത്തെക്കുറിച്ചു പഠിക്കുന്നതിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ഒരാള്‍ ആദ്യമായി പറഞ്ഞത്- മഹര്‍ഷി ദയാനന്ദനെ ശിഷ്യ പരമ്പരയിലെ ഗവേഷകപ്രതിഭയായിരുന്ന പണ്ഡിറ്റ് ഭഗവദ്ദത്ത- (Western Indologist A Study in Motive) എന്ന അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥം പൂര്‍വ്വപക്ഷപഠനത്തിന്റെ നല്ല ഉദാഹരണമാണ്. ഇതേ പരമ്പരയില്‍നിന്നുതന്നെയുള്ളജസ്റ്റിസ് ഗംഗാപ്രസാദ് Fountain head of Religion എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്. ഇതിലൂടെ നാം ആദ്യമായി ഇസ്ലാമതത്തേയും ക്രിസ്തുമതത്തേയും യഹൂദമതത്തേയും കുറിച്ചു പഠിച്ചു. ആ പഠനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവാതിരുന്നത് നമ്മെ സാരമായിത്തന്നെ ബാധിട്ടുണ്ട്. സ്വമതം സ്ഥാപിക്കാന്‍ വേണ്ടി പൂര്‍വ്വപക്ഷത്തെ പഠിക്കുക എന്ന വൈദിക പരമ്പരയുടെ ആധുനികകാലത്തെ മഹത്തായ ഉദാഹരണമാണ് മഹര്‍ഷി ദയാനന്ദസരസ്വതി.
14 നൂറ്റാണ്ടില്‍ പുറത്തിറങ്ങിയ സകലദര്‍ശനങ്ങളെ കുറിച്ചും പഠിച്ചപ്പോഴും അന്ന് ഭാരതത്തില്‍ ശക്തമായിരുന്ന ക്രിസ്തുമതത്തേയോ ഇസ്ലാം മതത്തേയോ പഠിക്കാന്‍ ശ്രമിച്ചുകാണുന്നില്ല. അത്തരമൊരു പൂര്‍വ്വപക്ഷപഠനം നടത്തിയ ഭാരതത്തിലെ ആദ്യവ്യക്തിയാണ് സ്വാമി ദയാനന്ദന്‍, തന്റെ സത്യാര്‍ത്ഥപ്രകാശത്തിലൂടെ. ദയാനന്ദനില്‍ തുടങ്ങിയ പൂര്‍വ്വപക്ഷപഠനം കൂടുതല്‍ ശാസ്ത്രീയമായി വ്യാപകമായി രാജീവ് മല്‍ഹോത്രയില്‍ കാണുവാന്‍ സാധിക്കുന്നുവെന്നത് ആനന്ദകരമാണ്. ഇത് ഇന്ത്യന്‍ പൂര്‍വപക്ഷപഠനത്തിന് മാര്‍ഗരേഖയായിത്തീരട്ടെ

No comments:
Post a Comment