Tuesday, December 13, 2022

Pradosham


            ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം . ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്. പ്രദോഷം രണ്ട് വിധമാണുള്ളത്. നിത്യപ്രദോഷം, പക്ഷ പ്രദോഷം. ഒരു മാസത്തിൽ രണ്ടു പക്ഷ പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലെയും. തിങ്കളാഴ്ച വരുന്ന പ്രദോഷം സോമപ്രദോഷം എന്നാണ് അറിയപ്പെടുന്നത്.

 തിങ്കളാഴ്ചത്തെ പ്രദോഷവ്രതം അത്ഭുതഫലത്തെ പ്രദാനം ചെയ്യുന്നതാണ്.

 ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർത്ഥമാക്കുന്നത്. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്.


#ശിവൻ നൃത്തം ചെയ്യുന്ന സന്ധ്യ


പ്രദോഷ സന്ധ്യയില് പാർവതിദേവിയെ പീഠത്തിൽ ആസനസ്ഥയാക്കിയിട്ട് ശിവൻ നൃത്തം ചെയ്യുന്നു. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.

ഈ ദിനത്തില് വിധി പ്രകാരം വ്രതമനുഷ്ടിക്കുന്നത് മൂലം സകല പാപങ്ങളും നശിക്കുന്നു.

ശിവപാര്വ്വതിമാര് ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില് ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. ഈ സന്ധ്യയില് സകലദേവതകളുടെയും സാന്നിധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാവും.

അതിനാല് ഈ സമയത്തെ ആരാധനയ്ക്ക് അതീവ പ്രാധാന്യമുണ്ട്. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല് വൈശിഷ്ട്യമുണ്ട്. നൂറു പശുക്കളെ ദാനം ചെയ്യുന്ന ഫലം ഒരു പ്രദോഷ വ്രതം നോറ്റാൽ ലഭിക്കും. 12 പ്രദോഷം നോറ്റ ഫലമാണ് ഒരു ശനി പ്രദോഷം നോറ്റാൽ ലഭിക്കുക.


പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്.

ദാരിദ്യ്ര ദുഃഖശമനം, കീര്ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.


പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക. പകൽ ഉപവസിക്കുകയും ഭക്തിപൂർവ്വം പഞ്ചാക്ഷരീ മന്ത്രം ജപിക്കുകയും വേണം.

സ്നാന ശേഷം സന്ധ്യയ്ക്ക് ക്ഷേത്രദര്ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാർത്തിക്കുകയും ചെയ്യുക. ഈ സമയത്ത് കൂവളത്തിലകൊണ്ട് അർച്ചനയും അതി വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.


തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും ശനിയാഴ്ച വരുന്ന ശനി പ്രദോഷത്തിനും വൈശിഷ്ട്യമേറും. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര് ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല് ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില് ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല് അവര് പതിവായി പ്രദോഷവ്രതം അനുഷ്ടിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല് ഫലപ്രദവുമായിരിക്കും.

പ്രദോഷവ്രതം അനുഷ്ഠിക്കുന്നവർ പ്രദോഷ സമയം പ്രദോഷ സ്തോത്രം ജപിക്കുന്നത് അതീവ പുണ്യ ദായകമാണ്. സർവ്വ കഷ്ടകാലങ്ങളും ഗ്രഹ ദോഷങ്ങളും അകന്ന് സുഖ മാനസനായി ജീവിതം നയിക്കുവാൻ കഴിയും.


പ്രദോഷ സ്തോത്രം


സത്യം ബ്രവീമി പരലോകഹിതം ബ്രവീമി

സാരം ബ്രവീമ്യുപനിഷത് ഹൃദയം ബ്രവീമി

സംസാരമുൽബണമസാരമവാപ്യ ജന്തോ

സാരോ യമീശ്വരപദാമ്പുരുഹസ്യസേവാ


യേനാർച്ചയന്തിഗിരിശം സമയേപ്രദോഷേ

യേനാർച്ചിതം ശിവമപിപ്രണമന്ത്യചാന്യേ

ഏതത്കഥാംശ്രുതിപുടൈർന്ന പിബന്തിമൂഢാ

തേജന്മജന്മസുഭവന്തി നരാദരിദ്രാ:


യേവൈപ്രദോഷസമയേ പരമേശ്വരസ്യ

കുർവന്ത്യനന്യമനസോംഘ്റി സരോജപൂജാം

നിത്യം പ്രവൃദ്ധധനധാന്യകളത്രപുത്ര-

സൗഭാഗ്യസംപദധികാസ്തഇഹൈകലോകേ


കൈലാസശൈലഭുവനേ ത്രിജഗജ്ജനിത്രീം

ഗൗരിംനിവേശ്യകനകാചിതരത്നപീഠേ

നൃത്യം വിധാതുമഭിവാഞ്ഛതിശൂലപാണൗ

ദേവാ: പ്രദോഷസമയേനുഭജന്തിസർവേ


വാക്ദേവീധൃതവല്ലകീശതമഖോ

വേണും ദധത്പത്മജ-

സ്താലോന്നിദ്രകരോരമാഭഗവതീ

ഗേയ പ്രയോഗാന്വിതാ

വിഷ്ണു: സാന്ദ്രമൃദംഗവാദനപടൂർ-

ദേവാ: സമന്താസ്ഥിതാ:

സേവന്തേ തമനു പ്രദോഷസമയേ

ദേവം മൃഡാനീപതിം

ഗന്ധർവ്വയക്ഷപതഗോരഗസിദ്ധസാദ്ധ്യ

വിദ്യാധരാമരവരാപ്സരസാംഗണാശ്ച

യേ ന്യേ ത്രിലോകനിലയാ: സഹഭൂതവർഗ്ഗാ:

പ്രാപ്തേപ്രദോഷസമയേ ഹരപാർശ്വസംസ്‌ഥാ:

അത: പ്രദോഷേ ശിവ ഏക ഏവ

പൂജ്യോ ഥ നാന്യേ ഹരിപദ്മജാദ്യാ:

തസ്മിൻ മഹേശേ വിധിനേജ്യമാനേ

സർവേ പ്രസീദന്തി സുരാധിനാഥാ:

ഏഷ തേ തനയ: പൂർവ ജന്മനി ബ്രാഹ്മണോത്തമ:

പ്രതിഗ്രഹൈർവയോനിന്യേ ന ദാനാദ്യൈ: സുകർമ്മഭി:

അതോ ദാരിദ്ര്യമാപന്ന:പുത്രസ്‌തേ ദ്വിജഭാമിനി

തദ്ദോഷ പരിഹാരാർത്ഥം ശരണം യാതു ശങ്കരം!!!

 

▓▓▓▓▓▓▓▓▓▓▓▓▓


സദാശിവസമാരംഭാം 

 ശങ്കരാചാര്യമധ്യമാം

 അസ്ദാചാര്യപര്യന്താം 



No comments:

Post a Comment