ഒരിക്കല്‍ കാളകാട് തന്ത്രി ഇല്ലത്ത് തേവാരം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഇല്ലത്തെ ഒരു പിഞ്ചോമനയുടെ കരച്ചില്‍ അദ്ദേഹത്തിന് അരോചകമായി തോന്നി. ഈ കുട്ടിയെ ആരും ഇല്ലേ എടുക്കാന്‍ എന്ന ചോദിക്കാന്‍ കരുതിയ അദ്ദേഹം പറഞ്ഞപ്പോള്‍ ഈ കുട്ടിയെ അടക്കാന്‍ എന്നായിപ്പോയി. കുറച്ചു സമയത്തിനുള്ളില്‍ ആ കുട്ടി മരിച്ചു പോയി.
ഇതില്‍ മനംനൊന്ത അദ്ദേഹം കുഞ്ഞിനെ ക്കൊന്ന കുറ്റം ചുമത്തി ദേവിയുടെ പള്ളിവാള്‍ തോട്ടില്‍ വലിച്ചെറിഞ്ഞു. ഒഴുകി വന്ന ആ പള്ളിവാള്‍ പൂന്തോട്ടം നമ്പൂതിരിക്ക് കിട്ടി. അദ്ദേഹം അതെടുത്ത് കക്കരക്കാവില്‍ പ്രതിഷ്ഠിച്ചു.
ആ ദൈവിക ചൈതന്യം കക്കര ഭഗവതി എന്നറിയപ്പെട്ടു. ദാരികവധത്തിനായി ശ്രീപരമേശ്വരന്‍ സൃഷ്ടിച്ച കാളീരൂപമാണ് കക്കര ഭഗവതി. വ്യത്യസ്ത ദേശങ്ങളില്‍ വ്യത്യസ്ത നാമങ്ങളില്‍ കെട്ടിയാടുന്ന കക്കര ഭഗവതിയുടെ യഥാര്‍ഥ നാമം കല്‍ക്കുറഭഗവതി എന്നാണെന്നും ആരൂഢ സ്ഥാനം കല്‍ക്കുറക്കാ വെന്ന കക്കരക്കാവാണെ ന്നും തോറ്റംപാട്ടില്‍ സൂചനയുണ്ട്.

No comments:
Post a Comment